24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോവിഡ്‌ വാക്‌സിൻ സ്‌റ്റോക്ക്‌ കുറഞ്ഞു; വാക്‌സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങാൻ സാധ്യത………..
kannur

കോവിഡ്‌ വാക്‌സിൻ സ്‌റ്റോക്ക്‌ കുറഞ്ഞു; വാക്‌സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങാൻ സാധ്യത………..

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കൊവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് കുറഞ്ഞതോടെ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ ഇന്ന്‌ മുടങ്ങിയേക്കും. അടുത്തബാച്ച് വാക്സിൻ ഇന്ന്‌ എത്തിയാലേ ക്യാംപുകൾ പുനരാരംഭിക്കാനാകൂ.

തിരുവനന്തപുരത്തും എറണാകുളത്തുമുൾപ്പെടെ അഞ്ച് ജില്ലകളിൽ കൊവിഷീൽഡ് വാക്സിൻ സ്റ്റോക്ക് തീർന്നു.ക്രഷിങ് ദ കർവ്‌ പദ്ധതിയുടെ ഭാഗമായാണ്‌ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ തുടങ്ങിയത്‌ . എന്നാൽ വാക്‌സിൻ ക്ഷാമം തിരിച്ചടിയായി.

കൊവാക്‌സിന്റെ തുടർലഭ്യത സംബന്ധിച്ചു വ്യക്‌തയില്ലാത്തതിനാൽ നിലവിൽ കോവാക്‌സിൻ നൽകാൻ കഴിയില്ല. കോവാക്‌സിൻ ആദ്യ ഡോസ്‌ എടുത്തവർക്ക്‌ രണ്ടാം ഡോസ്‌ നൽകേണ്ടതും കോവാക്‌സിൻ തന്നെയാണ്‌. നിലവിലുള്ള കോവാക്‌സിൻ സ്‌റ്റോക്ക്‌ രണ്ടാംഡോസിനായി മാറ്റിവെയ്‌ക്കു.

Related posts

ട്രെയിനിൽ ആർ.പി.എഫ്​ പരിശോധന: വൻ സിഗരറ്റ്​ കടത്ത്​ പിടികൂടി

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ മാ​ര്യേ​ജ് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍

Aswathi Kottiyoor
WordPress Image Lightbox