24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റില്ലെങ്കില്‍ 10 വര്‍ഷത്തെ റോഡ് നികുതിയ്ക്ക് തുല്യമായ പിഴ
Kerala

പുതിയ വാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്ബര്‍ പ്ലേറ്റില്ലെങ്കില്‍ 10 വര്‍ഷത്തെ റോഡ് നികുതിയ്ക്ക് തുല്യമായ പിഴ

പുതിയ വാഹനത്തില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കര്‍ പതിപ്പിച്ച്‌ ഇനി ഓടിക്കേണ്ടതില്ല. സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷ നമ്ബര്‍ പ്ലേറ്റ് ഘടിപ്പിക്കും.അതിസുരക്ഷ നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കാതെ വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ ഡീലര്‍ക്ക് കനത്ത പിഴ ചുമത്തും. 10 വര്‍ഷത്തെ റോഡ് നികുതിക്ക് തുല്യമായ തുകയായിരിക്കും പിഴ.
രജിസ്‌ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കിയാണ് ഇത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഇളക്കി മാറ്റാന്‍ കഴിയാത്ത രീതിയിലുള്ള നമ്ബര്‍പ്ലേറ്റുകളാവും ഇത്തരത്തില്‍ സ്ഥാപിക്കുക. നമ്ബര്‍ പ്ലേറ്റുകളിലെ കൃത്രിമത്വം കാണിക്കല്‍ ഇതിലൂടെ തടയാനാവുമെന്നാണ് കണക്കുകൂട്ടുന്നത്.

Related posts

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി

Aswathi Kottiyoor

ബഫർ സോണിൽ പ്രമേയം പാസാക്കി നിയമസഭ; കേന്ദ്രം നിയമനിർമാണം നടത്തണം

Aswathi Kottiyoor

ഓ​പ്പ​റേ​ഷ​ൻ ഗ​രു​ഡ: രാ​ജ്യ​വ്യാ​പ​ക ല​ഹ​രി​വേ​ട്ട​യു​മാ​യി സി​ബി​ഐ; 175 പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox