24.3 C
Iritty, IN
October 6, 2024
  • Home
  • Newdelhi
  • ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു…..
Newdelhi

ആവശ്യക്കാർക്ക് എത്രയും പെട്ടെന്ന് വാക്‌സിൻ ലഭ്യമാക്കണം; രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു…..

ന്യൂഡൽഹി: ആവശ്യക്കാർക്ക് എല്ലാം എത്രയും പെട്ടെന്ന് വാക്സിൻ ലഭ്യമാക്കണമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വാക്സിൻ കയറ്റുമതി ഉടൻതന്നെ പുനരാരംഭിക്കണമെന്നും ആവശ്യമെങ്കിൽ മറ്റു വാക്സിനുകൾക്കും അനുമതി നൽകണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി. കോവിഡ് വാക്സിന് ക്ഷാമം അനുഭവിക്കുന്നത് ചൂണ്ടികാട്ടി നിരവധി സംസ്ഥാനങ്ങൾ രംഗത്തുവന്നിരുന്നു. രാഹുൽ ഏപ്രിൽ 11 മുതൽ 14 വരെ ‘ടിക ഉത്സവ്’ അല്ലെങ്കിൽ ‘വാക്സിൻ ഉത്സവം’ ആചരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിക്കുകയും വാക്സിൻ ക്ഷാമം രാജ്യം നേരിടുന്ന പ്രധാന പ്രശ്നമാണ് എന്നും അതൊരു ആഘോഷമല്ലെന്നും പറഞ്ഞു.
വാക്സിനേഷൻ പദ്ധതിയിൽ ഇത്രയധികം പ്രാധാന്യം നേടിയിട്ടും മൂന്നുമാസംകൊണ്ട് ജനസംഖ്യയുടെ ഒരു ശതമാനത്തിന് മാത്രമേ വാക്സിൻ നൽകാൻ സർക്കാരിന് കഴിഞ്ഞുള്ളൂ എന്നും കേന്ദ്രത്തിന്റെ ദീർഘവീക്ഷണമില്ലായ്മയും നടപ്പാക്കുന്നതിലെ അലംഭാവവും ശാസ്ത്രലോകവും നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തുകയാണ്‌ ചെയ്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.
എല്ലാ സംസ്ഥാനങ്ങളിലേക്കും വാക്‌സിനുകൾ എത്തിക്കാൻ കേന്ദ്രത്തിനു കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

ആരോഗ്യ കേന്ദ്രങ്ങളിൽ 162 ഓക്സിജൻ പ്ലാന്റ് അനുവദിച്ച് കേന്ദ്രം…

Aswathi Kottiyoor

സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കും.

Aswathi Kottiyoor

റിപ്പബ്ലിക് ദിനം: ഇത്തവണയും മുഖ്യാതിഥിയില്ല

Aswathi Kottiyoor
WordPress Image Lightbox