30.2 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • 2020 ലെ യുവ കവികള്‍ക്കായുള്ള കുമാരകവി പുരസ്‌കാരം അമൃത കേളകത്തിന്
Kelakam

2020 ലെ യുവ കവികള്‍ക്കായുള്ള കുമാരകവി പുരസ്‌കാരം അമൃത കേളകത്തിന്

കേളകം: 2020 ലെ യുവ കവികള്‍ക്കായുള്ള കുമാരകവി പുരസ്‌കാരം അമൃത കേളകത്തിന്.25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം.ഏപ്രില്‍ 12 ന് തിരുവനന്തപുരം തോന്നയ്ക്കല്‍ കുമാരനാശന്‍ ജന്മദിന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അമൃത കേളകം കുമാരകവി പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. അഞ്ചിലധികം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത ഒന്നിലധികം കവിതകള്‍ക്കാണ് പുരസ്‌കാരം .വി.മധുസൂദന്‍ നായര്‍ .ഡോ. പി.വേണുഗോപാലന്‍, ഡോ. ടി.കെ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഇതിനകം തന്നെ അമൃതക്ക് നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അങ്കണം അവാര്‍ഡ് ,പുനലൂര്‍ ബാലന്‍ കവിത പുരസ്‌കാരം, കിളിമാനൂര്‍ രമാകാന്തന്‍ സ്മാരക കവിത പുരസ്‌കാരം, തിരുനെല്ലൂര്‍ കരുണാകരന്‍ സ്മാരക കവിത പുരസ്‌കാരം,കവി എ.അയ്യപ്പന്‍ സ്മൃതി കാവ്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായ അമൃത മാതൃഭൂമി, മലയാളം, മാധ്യമം ,എഴുത്ത്, ദേശാഭിമാനി, ശാന്തം തുടങ്ങി ആനുകാലിക മാസികകളില്‍ കവിതകള്‍ എഴുതിയിട്ടുമുണ്ട്. തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ മലയാള സാഹിത്യത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് അമൃത.കേളകത്തെ കപ്പിലാം മുറിയില്‍ തങ്കച്ചന്‍ – പുഷ്പ ദമ്പതികളുടെ മകളാണ് .മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അപര്‍ണ സഹോദരിയാണ്.

Related posts

കോളയാട് ഓട്ടോറിക്ഷക്ക് നേരെ കാട്ടുപോത്ത് ആക്രമണം

Aswathi Kottiyoor

ഇന്ധന വില വർധന:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു…………

Aswathi Kottiyoor

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor
WordPress Image Lightbox