24.3 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • ഇന്ധന വില വർധന:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു…………
Kelakam

ഇന്ധന വില വർധന:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു…………

കേളകം:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു. ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വാടക വര്‍ധിപ്പിക്കുന്നതെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍(സി.ഇ.ഒ.എ.) ഭാരവാഹികള്‍ പറഞ്ഞു.മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക മണിക്കൂറിന് 200 രൂപയും ടിപ്പറിന് 100 രൂപയുമാണ് വര്‍ധിപ്പിച്ചത്. പേരാവൂര്‍ മേഖലയില്‍ വര്‍ധനവ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. സംസ്ഥാന വ്യാപകമായി വില വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ വില വര്‍ധിപ്പിക്കുന്നതെന്ന്

കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍ പറഞ്ഞു. ജില്ലയിലെ 16 മേഖലകളില്‍ 14 ഇടത്തും വിലവര്‍ധനവ് നിലവില്‍ വന്നു. മറ്റു മേഖലകളില്‍ സമ്മേളനത്തിന്റെ ഭാഗമായി വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. യന്ത്ര വാടക വര്‍ധിക്കുന്നതനുസരിച്ച് തൊഴിലാളികളും കൂലി വര്‍ധനവെന്ന ആവശ്യമുന്നയിക്കുന്ന തിന് സാധ്യതയുണ്ട്. ചെങ്കല്‍ പണകളിലെ ജെ.സി.ബി. വാടക മണിക്കൂറിന് 1300 ൽ നിന്നും1500 രൂപയായി വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ് 2500 രൂപയാണ്. ടിപ്പറിന് ദിവസത്തില്‍ എട്ടു മണിക്കുറും ജോലി ചെയ്യുന്നതിന് വാടക 6000 രൂപയാക്കി. ഒരു മണിക്കൂറിന് 700 ൽ നിന്ന് 800 രൂപയാക്കി. മിനിമം ചാര്‍ജ് 1500 രൂപയാണ്. മണ്ണ് നീക്കം ചെയ്യുന്നതിന് 500 രൂപയുമാണ്. ഹിറ്റാച്ചിക്ക്,70,80, 81 എന്നിവക്ക് 1400 ൽ നിന്ന് 1600 രൂപയാക്കി.
ജില്ല പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍, മേഖല പ്രസിഡന്റ് സ്‌കറിയ ബാണത്തുംകണ്ടി, ജോ. സെക്രട്ടറി എന്‍.കെ അനീഷ് , ട്രഷറര്‍ ജെയിംസ് കാട്ടുകുന്നേല്‍, സെക്രട്ടറി ചിന്നന്‍ ജെയം കാക്കയങ്ങാട് എന്നിവര്‍ പറഞ്ഞു.

Related posts

കേളകത്ത് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം

𝓐𝓷𝓾 𝓴 𝓳

2007 ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയില്‍.

𝓐𝓷𝓾 𝓴 𝓳

പ്രവേശനോത്സവം സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox