മലയാറ്റൂർ: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർത്തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിന് കൊടിയേറി. സെന്റ് തോമസ് പള്ളിയിൽ വികാരി ഫാ. വർഗീസ് മണവാളനും കുരിശുമുടിയിൽ സ്പിരിച്വൽ ഡയറക്ടർ ഫാ. ആൽബിൻ പാറേക്കാട്ടിലും കൊടിയേറ്റി.
കുരിശുമുടിയിൽ ഇന്നും നാളെയും രാവിലെ 9.30, വൈകുന്നേരം 5.30, 6.30, 7.30 എന്നീ സമയങ്ങളിൽ കുർബാന, 11നു പുതുഞായർ തിരുനാൾ ദിനത്തിൽ രാവിലെ 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻപണമിറക്കൽ.
താഴത്തെ പള്ളിയിൽ ഇന്ന് രാവിലെ ആറിന് ആഘോഷമായ പാട്ടുകുർബാന, വൈകുന്നേരം അഞ്ചിന് രൂപം വെഞ്ചരിപ്പ്, കുർബാന, പ്രസംഗം. നാളെ രാവിലെ ആറിന് കുർബാന, വൈകുന്നേരം അഞ്ചിന് കുർബാന, പ്രസംഗം, അങ്ങാടി പ്രദക്ഷിണം. 11 നു പ്രധാന തിരുനാൾ ദിനത്തിൽ രാവിലെ 5.30, ഏഴിന് കുർബാന, 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം, വൈകുന്നേരം അഞ്ചിന് പൊൻപണം സ്വീകരിക്കൽ. ആറിന് കുർബാന എന്നിവയുണ്ടാകും. 16, 17, 18 തീയതികളിലാണ് എട്ടാമിടം തിരുനാൾ.