28.2 C
Iritty, IN
November 30, 2023
  • Home
  • Iritty
  • ഇരിട്ടി സാക്ക് കമ്പ്യൂട്ടര്‍ അക്കാദമിയും മലബാര്‍ ക്യാന്‍സര്‍ സെന്ററും ചേർന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു………..
Iritty

ഇരിട്ടി സാക്ക് കമ്പ്യൂട്ടര്‍ അക്കാദമിയും മലബാര്‍ ക്യാന്‍സര്‍ സെന്ററും ചേർന്ന് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു………..

ഇരിട്ടി:ഇരിട്ടി സാക്ക് കമ്പ്യൂട്ടര്‍ അക്കാദമിയും മലബാര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായാണ് ര്കതദാന ക്യാമ്പ് സംഘടിപ്പിച്ചത്.കോവിഡ് കാലഘട്ടത്തില്‍ ആശുപത്രികളില്‍ രക്തത്തിന്റെ ലഭ്യത കുറവായതിനാല്‍ അവരെ സഹായിച്ച് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളിയാവുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.അധ്യാപകനായ ഷെറിന്‍ തോമസും, വിദ്യാര്‍ത്ഥിനിയായ അശ്വതിയും, ജനപ്രതിനിധിയായ സന്തോഷ് ആറളവും ചേര്‍ന്ന് രക്തം നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.മലബാര്‍ ക്യാന്‍സര്‍ സെന്ററിലെ ഡോക്ടറായ മോഹന്‍ദാസിന്റെയും എസ്ബിടിഎ പ്രസിഡന്റ് പത്മനാഭന്റെയും, സാക്കിലെ സ്റ്റാഫ് അംഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.വിവിധ മേഖലയില്‍ ഉള്ള അമ്പതോളം പേര്‍ രക്തം നല്‍കി.എല്ലാവരും രക്തം നല്‍കാന്‍ ഒറ്റ മനസോടെയാണ് രംഗത്ത് വരുന്നതെന്ന് സാക്ക് എം ഡി അബ്ദുള്ള പറഞ്ഞു.രക്തം ദാനം ചെയ്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.

Related posts

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു*

Aswathi Kottiyoor

ഇരിക്കൂറിലെ ‘ദൃശ്യം’ മോഡൽ കൊലപാതകം; രണ്ടാം പ്രതിയും പോലിസ് പിടിയിലായി*

Aswathi Kottiyoor

*കാറിടിച്ച് പുന്നാട് കീഴൂർ കുന്നിലെ നാലരവസ്സുകാരന് ഗുരുതര പരിക്ക്*

Aswathi Kottiyoor
WordPress Image Lightbox