27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala

രാജ്യവ്യാപക ലോക്ക് ഡൗണ്‍ ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

കോവിഡ് വൈറസ് വ്യാപനത്തിന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗണ്‍ ഇനി സാമ്ബത്തിക മേഖലയ്ക്ക് താങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താനായി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കോവിഡ് വ്യാപനത്തില്‍ രാജ്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്ക ഉണ്ടാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗികളില്‍ ലക്ഷണങ്ങള്‍ കാണിക്കാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ ആരംഭിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും പരിശോധനകള്‍ കൂട്ടുകയും വേണം. വാക്‌സിനേഷന്‍ പോലെ തന്നെയാണ് പരിശോധനയും. ആര്‍ടിപിസിആര്‍ പരിശോധന കൂടുമ്ബോള്‍ രോഗബാധിതരുടെ എണ്ണവും കൂടും. എന്നാല്‍ ഇതില്‍ പതറേണ്ടതില്ലെന്നും രണ്ടാം തരംഗത്തേയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

45 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം. വാക്‌സിന്‍ സ്വീകരിച്ചാലും മാസ്‌ക് ഉപയോഗിക്കണം. ജനപ്രതിനിധികള്‍ വെബിനാറുകള്‍ നടത്തി ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related posts

ഫണ്ട് കൈമാറി

Aswathi Kottiyoor

ബഫർസോൺ: ഉപഗ്രഹസർവേയ്ക്ക് പുറമേ നേരിട്ടുള്ള പരിശോധനയും നടത്താൻ തീരുമാനം

Aswathi Kottiyoor

കു​ട്ടി​ക്ക​ട​ത്ത്: ആ​ശു​പ​ത്രി​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആരോഗ്യമന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി

Aswathi Kottiyoor
WordPress Image Lightbox