കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറിന് സംസ്ഥാന പൊതുഭരണ വകുപ്പ് പൊതു അവധി പ്രഖ്യാപിച്ചു. ഇതുപ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങ
ള്‍ക്കും അവധിയായിരിക്കും. ഇതിനുപുറമെ സ്വകാര്യമേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാകളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ജില്ലയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ആറിന് സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയുള്ള അവധി നല്‍കണം.
ഇത്തരത്തില്‍ ഒരു ജീവനക്കാരന് അവധി അനുവദിക്കുന്നതുമൂലം സ്ഥാപനത്തിന് അപകടമോ വലിയ നഷ്ടമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വോട്ട് ചെയ്ത് തിരിച്ചുവരാന്‍ പ്രത്യേക അനുമതി നല്‍കണം.
ജില്ലയ്ക്കു പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇതു പാലിച്ചില്ലെങ്കില്‍ 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 135ബി വകുപ്പ് പ്രകാരം നടപടി സ്വീകരിക്കും.