കണ്ണൂർ: മികച്ച സജ്ജീകരണങ്ങളുമായി ജില്ലയില്‍ ഇത്തവണ 49 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും. കുടിവെള്ളം, വെളിച്ചം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യം, വോട്ടര്‍ സഹായ കേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് സംവിധാനം, വീല്‍ചെയര്‍ എന്നിവയ്ക്കു പുറമെ വോട്ടര്‍മാര്‍ക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങള്‍, വോളണ്ടിയര്‍ സേവനം തുടങ്ങിയവയാണ് മാതൃകാ പോളിംഗ് സ്റ്റേഷനുകളിലുണ്ടാകുക.
പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.
പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുള്ളത്. -ഏഴ്. തലശേരി, പേരാവൂര്‍ മണ്ഡലങ്ങളിലാണ് ഏറ്റവും കുറവ്. -ഓരോന്നു വീതം. കൂത്തുപറമ്പ്, കല്യാശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍ മണ്ഡലങ്ങളില്‍ അഞ്ചുവീതവും മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും.
മാതൃകാ പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍, നിയോജക മണ്ഡലം, പോളിംഗ് സ്റ്റേഷന്, ബൂത്ത് നമ്പര്‍ എന്ന ക്രമത്തില്‍ ചുവടെ:
പയ്യന്നൂര്‍: കൊഴുമ്മല്‍ ഗവ. എല്‍പി സ്കൂള്‍-13, കുറുവേലി വിഷ്ണു ശര്‍മ എല്‍പി സ്കൂള്‍-19, പെരിന്തട്ട സൗത്ത് ജിഎല്‍പി സ്കൂള്‍-34, കാറമേല്‍ എയ്ഡഡ് എല്‍പി സ്കൂള്‍-80, എരമം നോര്‍ത്ത് എല്‍പി സ്കൂള്‍-132, വലിയചാല്‍ ജിഎല്‍പി സ്കൂള്‍ കിഴക്കേകെട്ടിടം -29എ, കരിവെള്ളൂര്‍ എവി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ പുതിയ കെട്ടിടം 9എ.
കല്യാശേരി: കുഞ്ഞിമംഗലം ഗവ. സെന്‍ട്രല്‍ യുപി സ്കൂള്‍ വടക്കേ ഭാഗം-5, വയലപ്ര അണീക്കര പൂമാല ഭഗവതി ക്ഷേത്രം എല്‍പി സ്കൂള്‍- 34, ചുണ്ട ബഡ്സ് സ്പെഷല്‍ സ്കൂള്‍-122, മാട്ടൂല്‍ ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ -145, പി. കുഞ്ഞിക്കണ്ണന് വൈദ്യര് സ്മാരക മുസ്ലിം യുപി സ്കൂള്‍ ഇരിണാവ്-151.
തളിപ്പറമ്പ്: ചെക്കിക്കുളം രാധാകൃഷ്ണ എയുപി സ്കൂള്‍ -168, കരയാപ്പ് എല്‍പി സ്കൂള്‍ -148, കൂനം എഎല്‍പി സ്കൂള്‍ -54, ചപ്പാരപ്പടവ് ഹൈസ്കൂള്‍- 32, കയരളം നോര്‍ത്ത് എല്‍പി സ്കൂള്‍ -140.
ഇരിക്കൂര്‍: ശ്രീപുരം ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ -40, നടുവില്‍ ജിടിഎച്ച് എസ്-50, കണിയാഞ്ചാല്‍ ഗവ. ഹൈസ്കൂള്‍-65, ചുഴലി ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍-88, വയത്തൂര് എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍-174.
അഴീക്കോട്: അഴീക്കോട് ഗവ. ഹൈസ്കൂള്‍-28, പാപ്പിനിശേരി ഇഎംഎസ് സ്മാരക ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ -36, കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍-69, ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ -102, വളപട്ടണം സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍-109.
കണ്ണൂര്‍: പുറത്തില്‍ ന്യൂ മാപ്പിള യുപി സ്കൂള്‍ -12, മുണ്ടേരി ഗവ. എച്ച്എസ്എസ് -36, തളാപ്പ് ഗവ. മിക്സഡ് യുപി സ്കൂള്‍- 85, ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് എച്ച്എസ് -112, തോട്ടട ഗവ. എച്ച്എസ്എസ് -127.
ധര്‍മടം: വെള്ളൂരില്ലം എല്‍ പി സ്കൂള്‍-12, അഞ്ചരക്കണ്ടി പലേരി വെസ്റ്റ് എല്‍പി സ്കൂള്‍- 40, കീഴത്തൂര്‍ യുപി സ്കൂള്‍ – 63, എരുവാട്ടി കോവൂര്‍ യുപി സ്കൂള്‍- 149, പിണറായി ആർസി അമല ബേസിക് യുപി സ്കൂള്‍ -161.
തലശേരി: കതിരൂര്‍ മുസ്ലിം എല്‍പി സ്കൂള്‍ -33.
കൂത്തുപറമ്പ്: നരവൂര്‍ സൗത്ത് എല്‍പി സ്കൂള്‍ -19, കൂത്തുപറമ്പ് യുപി സ്കൂള്‍-27, പാട്യം വെസ്റ്റ് യുപി സ്കൂള്‍ -46, കൂരാറ ഗവ. എല്‍പി സ്കൂള്‍ -104, ഏലങ്കോട് സെന്‍ട്രല്‍ എഎല്‍പി സ്കൂള്‍- 113.
മട്ടന്നൂര്‍: കൂടാളി ഹൈസ്കൂള്‍-1, പട്ടാനൂര് കെപിസി ഹയര്‍ സെക്കൻഡറി സ്കൂള്‍-11, എടയന്നൂര്‍ സൗത്ത് വിഎച്ച്എസ്എസ് -69, തെരൂര്‍ യുപിഎസ്-71, കൊതേരി എഎല്‍പിഎസ്-76.
പേരാവൂര്‍: ഇരിട്ടി കല്ലുമുട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂള്‍-16.
previous post