24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • അവശ്യ സർവീസ്; പോസ്റ്റൽ വോട്ടിങ് 28 മുതൽ………
kannur

അവശ്യ സർവീസ്; പോസ്റ്റൽ വോട്ടിങ് 28 മുതൽ………

കണ്ണൂർ: തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്ന അവശ്യ സർവീസ് വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ തയ്യാറായി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നേരത്തെ 12 ഡി ഫോമിൽ അപേക്ഷ നൽകിയവർക്ക് കേന്ദ്രത്തിലെത്തി തപാൽ വോട്ട് രേഖപ്പെടുത്താം രാവിലെ ഒൻപതുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ് സമയം.

ആരോഗ്യം, പോലീസ്, ഫയർഫോഴ്സ്, എക്സൈസ്, ജയിൽ, മിൽമ, വൈദ്യുതി, ജലഅതോറിറ്റി, കെ.എസ്.ആർ.ടി.സി., ട്രഷറി, ഫോറസ്റ്റ്, കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദർശൻ, ബി.എസ്.എൻ.എൽ., റെയിൽവേ, പോസ്റ്റൽ-ടെലഗ്രാഫ്, ഏവിയേഷൻ, ആംബുലൻസ്, തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട മാധ്യമപ്രവർത്തകർ, ഷിപ്പിങ് എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് കോവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയത്.

വോട്ടിങ് കേന്ദ്രം, വോട്ടിങ്ങിന്റെ തീയതി, സമയം എന്നിവ വോട്ടറെ എസ്.എം.എസ്. ആയോ തപാലായോ ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ അറിയിക്കും. വോട്ടർക്ക് നിശ്ചയിക്കപ്പെട്ട ദിവസം സർവീസ് തിരിച്ചറിയൽ കാർഡുമായി ചെന്ന് വോട്ട് ചെയ്യാം. പോസ്റ്റൽ ബാലറ്റിനായി നേരത്തെ 12ഡി ഫോമിൽ വരണാധികാരി മുമ്പാകെ അപേക്ഷ നൽകിയവർക്ക് ഇത്തരത്തിൽ പോസ്റ്റൽ വോട്ടിങ് കേന്ദ്രത്തിലൂടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു.

Related posts

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​ ; പാ​ച​ക​വാ​ത​ക​വും കൊ​ണ്ട് ചീ​റി​പ്പാ​ഞ്ഞ് ടാ​ങ്ക​ർ ലോ​റി​ക​ൾ

Aswathi Kottiyoor

തി​ര​ക്കൊ​ഴി​യാ​തെ ന​ഗ​രം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പോ​ലീ​സ്

ക്ഷേ​ത്ര​ക​ലാ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor
WordPress Image Lightbox