കണ്ണൂർ: ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന് മെഗാ കാമ്പയിൻ ഇന്ന് തുടക്കമാകും. കണ്ണൂർ ജൂബിലി ഹാൾ, കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ തിങ്കള്‍ മുതല്‍ ശനി വരെ ആഴ്ചയില്‍ ആറു ദിവസങ്ങളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.
രാവിലെ 9.30 മുതല്‍ 4 വരെയാണ് പ്രവര്‍ത്തന സമയം. പൊതുജനങ്ങള്‍ക്ക് www.selfreg istration. cowin.gov.in വഴി രജിസ്റ്റര്‍ ചെയ്തോ ക്യാമ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തോ വാക്സിന് സ്വീകരിക്കാം. ജില്ലാ ഭരണ കൂടം, കണ്ണൂര്‍ കോര്പറേഷന് എന്നിവയുടെ മേല്‍നോട്ടത്തില്‍ ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
ക്യാമ്പില്‍ മുന്‍ഗണന വിഭാഗത്തില്‍പെട്ട ആയിരം പേര്‍ക്കുള്ള വാക്സിനേഷന് സൗകര്യം ഒരിക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ കൂട്ടംകൂടാതെയും സര്‍ക്കാര്‍ നിര്‍ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും രജിസ്ട്രേഷന് നിര്‍ദേശങ്ങള്‍ പാലിച്ചുമാണ് വാക്സിന് സ്വീകരിക്കാന്‍ എത്തേണ്ടത്.
വാക്സിന് എടുക്കാനായി എത്തുന്നവര്‍ ആധാര്‍ കാര്‍ഡോ, മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡോ കൈയില്‍ കരുതണം. 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്ബിഡിറ്റി സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം. ഫോണ്‍: 0497 2700194.
ഇന്ന് 105 കേന്ദ്രങ്ങളില്‍
കണ്ണൂർ: ജില്ലയില്‍ ഇന്ന് 81 സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും കണ്ണൂര്‍ ജൂബിലി ഹാളിലും പിണറായി പുത്തന്‍കണ്ടം അങ്കണവാടി ട്രെയിനിംഗ് സെന്ററിലും വച്ച് കോവിഡ് വാക്സിനേഷന് നല്‍കും. സ്വകാര്യ ആശുപത്രികള്‍: അനാമയ ഹോസ്പിറ്റല്‍ പയ്യന്നൂര്‍, സബാ ഹോസ്പിറ്റല്‍ പയ്യന്നൂര്‍, സഹകരണ ആശുപത്രി തലശേരി, ശ്രീചന്ദ് ഹോസ്പിറ്റല്‍ കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ജിം കെയര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍, സഹകരണ ആശുപത്രി പയ്യന്നൂര്‍, അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, അമല ഹോസ്പിറ്റല്‍ ഇരിട്ടി, രാജീവ് ഗാന്ധി സഹകരണ ആശുപത്രി ശ്രീകണ്ഠപുരം, ടെലി മെഡിക്കല്‍ സെന്റര്‍ തലശേരി, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്, കൊയിലി ഹോസ്പിറ്റല്‍ കണ്ണൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കിംസ്റ്റ് കണ്ണൂര്‍, ജോസ്ഗിരി ഹോസ്പിറ്റല്‍ തലശേരി, ഡോ. ബീബിസ് ഹോസ്പിറ്റല്‍ പഴയങ്ങാടി, അര്‍ച്ചന ഹോസ്പിറ്റല്‍ പേരാവൂര്‍, തലശേരി മിഷന് ഹോസ്പിറ്റല്‍, ക്രിസ്തുരാജ ഹോസ്പിറ്റല്‍ കൂത്തുപറമ്പ്.
രണ്ടാം ഡോസ് വിതരണം
കണ്ണൂർ: ഫസ്റ്റ് ഡോസായി കോവാക്സിന് എടുത്തവര്‍ക്കുള്ള രണ്ടാമത്തെ ഡോസ് വിതരണം ഇന്നു രാവിലെ ഒന്‍പത് മുതല്‍ ഇരിട്ടി, പേരാവൂര്‍ താലൂക്ക് ആശുപത്രികളില്‍ നടക്കും.