കണ്ണൂർ : എൽഐസി ജീവനക്കാരും ഓഫീസർമാരും ദേശവ്യാപകമായി നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. ബ്രാഞ്ച് ഓഫീസുകളും സാറ്റലൈറ്റ് ഓഫീസുകളും അടഞ്ഞു കിടന്നു.
എൽഐസിയുടെ ഓഹരിവിൽപ്പനക്കുള്ള തീരുമാനം പിൻവലിക്കുക, ഇൻഷ്വറൻസിലെ വിദേശ നിക്ഷേപ പരിധി വർധന ഉപേക്ഷിക്കുക, കാലഹരണപ്പെട്ട വേതനക്കരാർ ഉടൻ പുതുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.
എൽഐസി എംപ്ലോയീസ് യൂണിയൻ, നാഷണൽ ഫെഡറേഷൻ ഓഫ് ഇൻഷ്വറൻസ് ഫീൽഡ് വർക്കേഴ്സ് ഓഫ് ഇന്ത്യ, എൽഐസി ക്ലാസ് വൺ ഓഫീസഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്ത സമിതിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. പണിമുടക്കിയ ജീവനക്കാർ എൽഐസി ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. കണ്ണൂരിൽ നടന്ന ധർണ കെ. ബാഹുലേയൻ ഉദ്ഘാടനം ചെയ്തു.
സംഘടനാ നേതാക്കളായ എം.കെ. പ്രേംജിത്ത്, പി.വി. അമീർ അലി, പി. കെ. സനിൽ, ടി.മണി, സി.സി. വിനോദ്, പി.എസ്. സുനിൽ, എം.സുധീർകുമാർ എന്നിവർ പ്രസംഗിച്ചു. മട്ടന്നൂരിൽ പി. എം. അരവിന്ദാക്ഷൻ, എസ്. സന്തോഷ്, എം. മനോജ്, സി.പി. സുധീർ, വി. ശ്രീനിവാസൻ, കെ. ഷിജിൽരാജ്, പി.എ. സരിത എന്നിവരും പ്രസംഗിച്ചു. തലശേരിയിൽ നടന്ന ധർണയിൽ പി.കെ. മോഹനൻ, ഇ.കെ. ഷാജി, വി. വിജയകുമാരൻ, കെ. സുമേഷ്, പി.പി. ദിനേശൻ എന്നിവരും തളിപ്പറമ്പിൽ പി.കെ. രാജീവൻ, കെ. ധീരജ്, കെ. ഗണേശൻ, ടി. മുരളീധരൻ, എ. ശശി, കെ.കെ. ഗോവിന്ദൻ, പി.ജെ.ജേക്കബ് എന്നിവരും പയ്യന്നൂരിൽ കെ. സലിൻരാജ്, കെ. രാജീവൻ എന്നിവരും പ്രസംഗിച്ചു.