കണ്ണൂർ: ജില്ലയില്‍ ഇന്ന് സര്‍ക്കാര്‍ മേഖലയില്‍ 84 ആരോഗ്യ കേന്ദ്രങ്ങളിലും പിണറായി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍ ജൂബിലി മിഷന് ഹാള്‍ എന്നിവിടങ്ങളിലും കോവിഡ് വാക്സിനേഷന് നല്‍കും. ഈ കേന്ദ്രങ്ങളില്‍ 60 വയസിന് മുകളിലുള്ള പൗരന്മാര് 45 നും 59 നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്. മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 22 സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. കോവിന്‍ വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാം. www.cowin. gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കണം. തുറന്നു വരുന്ന വിന്‍ഡോയില്‍ മൊബൈല്‍ നമ്പര്‍ നല്കി ഗെറ്റ് ഓടിപി എന്ന ഓപ്ഷന് ക്ലിക് ചെയ്യുക. മൊബൈലില്‍ വരുന്ന ഓടിപി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്കിയാല് രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ലഭ്യമാകുന്ന വാക്സിനേഷന് കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തെരഞ്ഞെടുക്കുക.ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം.
രണ്ടാം ഡോസ് വിതരണം
കണ്ണൂർ: കോവിഡ് വാക്സിന് ആദ്യ ഡോസായി കോവാക്സിന് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി ഇന്നും നാളെയും 22 നും വിവിധ വാക്സിനേഷന് കേന്ദ്രങ്ങളില്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഇന്ന് തലശേരി ജനറല്‍ ആശുപത്രി, പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍, കൂത്തുപറമ്പ് ബിഇഎംപി സ്കൂള്‍, അഴീക്കോട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലും നാളെ മങ്ങാട്ടുപറമ്പ കെഎപി ക്യാമ്പിലും (ക്യാമ്പിലുള്ളവർക്ക് മാത്രം) വാക്സിനേഷൻ നടക്കും. 22 ന് ഇരിട്ടി, പേരാവൂര്‍ താലൂക്ക് ആശുപത്രികളിലുമാണ് സജ്ജീകരണം ഒരുക്കിയിട്ടുള്ളത്.
സ്വകാര്യ ആശുപത്രികള്‍
കണ്ണൂർ: അനാമയ ഹോസ്പിറ്റല്‍ പയ്യന്നൂര്‍, സബാ ഹോസ്പിറ്റല്‍ പയ്യന്നുര്‍, സഹകരണാശുപത്രി തലശ്ശേരി, ശ്രീചന്ദ് ഹോസ്പിറ്റല്‍ കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ജിം കെയര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍, സഹകരണാശുപത്രി പയ്യന്നൂര്‍, അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, അമല ഹോസ്പിറ്റല്‍ ഇരിട്ടി, രാജീവ് ഗാന്ധി സഹകരണാശുപത്രി ശ്രീകണ്ഠപുരം, ടെലി മെഡിക്കല്സെന്റർ തലശേരി, ജോസ്ഗിരി ഹോസ്പിറ്റല്‍ തലശരി, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്, കൊയിലി ഹോസ്പിറ്റല്‍, കണ്ണൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് അഞ്ചരക്കണ്ടി, മിഷന് ഹോസ്പിറ്റല്‍ തലശേരി, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കിംസ്റ്റ് ഹോസ്പിറ്റല്‍ കണ്ണൂര്‍, ക്രിസ്തുരാജ ഹോസ്പിറ്റല്‍ കൂത്തുപറമ്പ്, അര്‍ച്ചന ഹോസ്പിറ്റസില് പേരാവൂര്‍, ഡോ. ബീബിസ് ഹോസ്പിറ്റസില് പഴയങ്ങാടി.
വാക്സിനേഷന് കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന് കേന്ദ്രത്തില്‍ സമർപ്പിക്കണം.
161 പേര്‍ക്ക് കൂടി കോവിഡ്
കണ്ണൂർ: ജില്ലയില്‍ ഇന്നലെ 161 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ 10 പേര്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 56342 ആയി. 1742 പേര് വീടുകളിലും ബാക്കി 13 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയിൽ 11506 പേർ നിരീക്ഷണത്തിലാണ്. ഇതില്‍ 11258 പേര് വീടുകളിലും 248 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 645681 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 645266 എണ്ണത്തിന്റെ ഫലം വന്നു. 415 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. ഇന്നലെ 260 പേര് രോഗമുക്തി നേടി. ഇതോട ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 53764 ആയി. 304 പേര് കോവിഡ് മൂലം മരിച്ചു. ബാക്കി 1755 പേര് ചികിത്സയിലാണ്.
previous post