21.9 C
Iritty, IN
November 22, 2024
  • Home
  • valayar
  • സംഘപരിവാർ പിന്തുണ സ്വീകരിക്കില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ….
valayar

സംഘപരിവാർ പിന്തുണ സ്വീകരിക്കില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ….

വാളയാർ: മുഖ്യമന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞിട്ടും ഈ നിമിഷംവരെ തന്റെ മക്കൾക്ക് നീതി ലഭിച്ചില്ലെന്നും അതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഘപരിവാറിന്റെ പിന്തുണ സ്വീകരിക്കില്ലെന്നും വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ.
തനിക്ക് രണ്ടു മക്കളാണെന്നും മൂത്ത മകളുടെ കേസ് മാത്രമാണ് സർക്കാർ സി.ബി.ഐക്ക് വിട്ടതെന്നും അമ്മ പറയുന്നു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ ഉറപ്പിന് എത്രത്തോളം സത്യസന്ധതയുണ്ടെന്നും അമ്മ ചോദിക്കുന്നു.
വാളയാർ സമരസമിതിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് വാളയാർ കുട്ടികളുടെ അമ്മ ധർമ്മടത്ത് മത്സരിക്കുന്നത്. ഇവരെ യു.ഡി.എഫ് പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.തെരുവിൽ സ്വന്തം മക്കൾക്ക് വേണ്ടി തല മുണ്ഡനം ചെയ്തിരിക്കേണ്ട അവസ്ഥ വരുത്തിയ ഡി.വൈ.എസ്.പി സോജനും എസ് ഐ ചാക്കോയും ഉൾപ്പെടെയുള്ള പോലീസുകാർ സർവീസിലുണ്ടാവാൻ പാടില്ലെന്നും അതാണ് മത്സരിക്കാൻ കാരണം എന്നുമാണ് വാളയാർ കുട്ടികളുടെ അമ്മ പറയുന്നത്.മക്കളുടെ നീതിക്ക് വേണ്ടിയാണ് പിണറായി വിജയനെതിരെ മത്സരിക്കുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറയുന്നു. എന്നാൽ വാളയാർ സംഭവത്തിൽ സർക്കാർ നീതിനിഷേധങ്ങളൊന്നും കാണിച്ചിട്ടില്ലെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആരോപണങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
പോലീസ് തന്റെ ഫോൺ ചോർത്തുന്നുവെന്ന് വാളയാറിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാവുകയും നിലയിൽ കണ്ടെത്തുകയും ചെയ്ത പെൺകുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് വാക്കു നൽകിയതാണ് എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജന് പ്രമോഷനാണ് പ്രമോഷനാണ് നൽകിയതെന്നും പറഞ്ഞു.

Related posts

വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

Aswathi Kottiyoor

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐ കുറ്റപത്രം തള്ളി കോടതി, പുനരന്വേഷണത്തിന് ഉത്തരവ്.

Aswathi Kottiyoor
WordPress Image Lightbox