24.2 C
Iritty, IN
October 6, 2024
  • Home
  • Kochi
  • നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി…
Kochi

നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി…

കൊച്ചി: നിയമസഭാ കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി.നേരത്തെ വിചാരണകോടതിയും ആവശ്യം തള്ളിയിരുന്നു. കേസ് നിലനിൽക്കുമെന്നും പ്രതികൾ തുടർവിചാരണ നേരിടണമെന്നും ഹൈക്കോടതി അറിയിച്ചു.
പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ അന്ന് ധനമന്ത്രിയായിരുന്ന മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കുകയും മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിനിടെ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഡയസിൽ അതിക്രമിച്ചു കടന്നു കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർക്കുകയും ചെയ്തു.
മന്ത്രിമാരായ ഇ.പി ജയരാജൻ,കെ.ടി ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ. കെ.അജിത്,കെ.കുഞ്ഞുമുഹമ്മദ്,സി.കെ സദാശിവൻ, വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്.

Related posts

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് മുൻകൂർ ജാമ്യം

Aswathi Kottiyoor

പെട്രോൾ വില 95 കടന്നു, ഡീസലിന്‌ 90 ; നിർബാധം മോഡിയുടെ ഇന്ധനക്കൊള്ള…………

Aswathi Kottiyoor

സംപ്രേഷണ വിലക്ക്: മീഡിയ വണ്ണിന്റെ അപ്പീല്‍ തള്ളി; കേന്ദ്രനടപടി ശരിവച്ച് ഡിവിഷന്‍ ബെഞ്ചും

Aswathi Kottiyoor
WordPress Image Lightbox