24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നുമു​ത​ല്‍ കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്നുമു​ത​ല്‍ കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍

കണ്ണൂർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മു​ത​ല്‍ കൂ​ടു​ത​ല്‍ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കും. 60 വ​യ​സിനു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കും 45നും 59നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും സേ​നാം​ഗ​ങ്ങ​ള്‍​ക്കും പോ​ളിംഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​ണ് ഇ​പ്പോ​ള്‍ വാ​ക്‌​സി​ന്‍ ന​ല്‍​കുന്ന​ത്. വി​വി​ധ പ്രാ​ഥ​മി​ക/ സാ​മൂ​ഹി​ക/ കു​ടും​ബാ​രോ​ഗ്യ/​ന​ഗ​രാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും താ​ലൂ​ക്ക്/ ജി​ല്ലാ/ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി 86 സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ത​ളി​പ്പ​റ​മ്പ് ഐ​എം​എ ഹാ​ളി​ല്‍ വച്ചും ഇ​ന്ന് വാ​ക്‌​സി​ന്‍ വി​ത​ര​ണം ന​ട​ത്തും. ഇ​തി​ല്‍ ക​ണ്ണൂ​ര്‍ ഗ​വ​. മെ​ഡി​ക്ക​ല്‍ കോ​ളജി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മേ വാ​ക്സി​ന്‍ ന​ല്‍​കു​ന്നു​ള്ളൂ. കൂ​ടാ​തെ ഒൻപത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍ററു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കും. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച നി​ര​ക്കാ​യ 250 രൂ​പ ന​ല്‍​ക​ണം.
സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കു പു​റ​മെ, അ​നാ​മ​യ ആശു പത്രി (പ​യ്യ​ന്നൂ​ര്‍), സ​ഭാ ആശു പത്രി (പ​യ്യ​ന്നൂ​ര്‍), സ​ഹ​ക​ര​ണ ആ​ശു​പ​ത്രി (ത​ല​ശേ​രി), ശ്രീ​ച​ന്ദ് ആശുപത്രി (ക​ണ്ണൂ​ര്‍), ആ​സ്റ്റ​ര്‍​മിം​സ് (ക​ണ്ണൂ​ര്‍), ജിം​കെ​യ​ര്‍ ആശു പത്രി ​(ക​ണ്ണൂ​ര്‍), സ​ഹ​ക​ര​ണ ആ​ശു​പ​ത്രി (പ​യ്യ​ന്നൂ​ര്‍), മി​ഷ​ന്‍ ആശുപത്രി (ത​ല​ശേരി), അ​മ​ല ആശുപത്രി (ഇ​രി​ട്ടി), രാ​ജീ​വ്ഗാ​ന്ധി ആശു പത്രി (ശ്രീ​ക​ണ്ഠാ​പു​രം) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ക.ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് 28 ദി​വ​സം ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണം. വാ​ക്‌​സി​ന്‍ എ​ടു​ത്ത​തി​നു ശേ​ഷ​വും കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​തും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.

Related posts

ഖാ​ദി​ക്ക് ക​ണ്ണൂ​രി​ന്‍റെ കൈ​ത്താ​ങ്ങ്; കൂ​പ്പ​ണ്‍ വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor

നെയ്യമൃത് വ്രതക്കാർ കലശം കുളിച്ച് മഠങ്ങളിൽ പ്രവേശിച്ചു 

Aswathi Kottiyoor

കി​ട​പ്പു രോ​ഗി​ക​ൾ​ക്കും 80 വ​യ​സു ക​ഴി​ഞ്ഞ​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ

Aswathi Kottiyoor
WordPress Image Lightbox