ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റിൽ സൗജന്യ ആർടിപിസിആർ പരിശോധനാസൗകര്യം ഏർപ്പെടുത്തി. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ലിമിറ്റഡിന്റെ നേതൃത്വത്തിലാണു പരിശോധന. ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലായാണ് ഓരോ ദിവസവും മൊബൈൽ ലാബ് സൗകര്യം ലഭ്യമാക്കുന്നത്. ഓരോ ദിവസവും പരിശോധനാകേന്ദ്രം മാറിക്കൊണ്ടിരിക്കും. എന്നാൽ അതിർത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കിളിയന്തറ ചെക്ക് പോസ്റ്റിലുള്ള പരിശോധനാസൗകര്യം സ്ഥിരമായിരിക്കും. രാവിലെ പത്തുമുതൽ വൈകുന്നേരം നാലുവരെയാണ് ആർടിപിസിആർ പരിശോധനയ്ക്കായി സ്രവം സ്വീകരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകും.
കർണാടകയിലേക്ക് പ്രവേശിക്കുന്നവർക്ക് ആർടിപിസിആർ പരിശോധനാഫലം നിർബന്ധമാക്കിയതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഉൾപ്പെടെ പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കുത്തനേ ഉയർന്നിരുന്നു.
ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ്, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, അഞ്ചരക്കണ്ടി ബഡ്സ് സ്കൂള്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ സേവനം ലഭ്യമാകും.
തുടർന്ന് അതിർത്തിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ ആരോഗ്യവകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മൊബൈൽ പരിശോധനയുടെ അഞ്ചു കേന്ദ്രങ്ങളിലൊന്ന് കിളിയന്തറയിൽ സ്ഥിരമാക്കാൻ തീരുമാനിച്ചത
previous post