• Home
  • kannur
  • തു​ട​ർ​ഭ​ര​ണ​മെ​ന്ന പ്ര​ചാ​ര​ണം മറ്റൊരു ത​ട്ടി​പ്പ്: പാ​ച്ചേ​നി
kannur

തു​ട​ർ​ഭ​ര​ണ​മെ​ന്ന പ്ര​ചാ​ര​ണം മറ്റൊരു ത​ട്ടി​പ്പ്: പാ​ച്ചേ​നി

ക​ണ്ണൂ​ർ: ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ​യും ല​ഹ​രി ക​ച്ച​വ​ട​ത്തി​ലൂ​ടെ​യും സ്വ​പ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ളി​ലൂ​ടെ​യും പ്ര​തി​ച്ഛാ​യ ന​ഷ്ട​മാ​യ സ​ർ​ക്കാ​ർ തു​ട​ർ​ഭ​ര​ണം നേ​ടു​മെ​ന്നു​ള്ള സി​പി​എ​മ്മി​ന്‍റെ ബോ​ധ​പൂ​ർ​വ​മാ​യ പ്ര​ചാ​ര​ണം മ​റ്റൊ​രു ത​ട്ടി​പ്പാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. കെ​പി​സി​ടി​എ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മേ​ഖ​ലാ സ​മ്മേ​ള​നം കെ​പി​എ​സ്ടി​എ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പി​ജി വെ​യി​റ്റേ​ജ് എ​ടു​ത്തു​ക​ള​ഞ്ഞ് 3500 ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കി​യ ന​ട​പ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പി​ൻ​വ​ലി​ക്കും. ഭ​ര​ണ​കാ​ല​ഘ​ട്ടം മു​ഴു​വ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ അ​ധ്യാ​പ​ക വി​രു​ദ്ധ​മാ​യ നി​ല​പാ​ടു​ക​ൾ മാ​ത്രം സ്വീ​ക​രി​ച്ച സ​ർ​ക്കാ​രി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നൂ​റി​ല​ധി​കം സീ​റ്റ് നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും സ​തീ​ശ​ൻ പാ​ച്ചേ​നി പ​റ​ഞ്ഞു.
സ​മ്മേ​ള​ന​ത്തി​ൽ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പും അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ൽ വി​ജ​യി​ച്ച അ​ധ്യാ​പ​ക​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ആ​ർ.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ഫ. പ്ര​ജു കെ. ​പോ​ൾ, ഡോ. ​ഷി​നോ പി. ​ജോ​സ്, ഡോ. ​ബി.​വി. ല​സി​ത, ഡോ. ​ടി.​പി. ര​വീ​ന്ദ്ര​ൻ, ഡോ. ​പ​ദ്മ​നാ​ഭ​ൻ, പ്ര​ഫ. ല​ത രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ബി​ജു​മോ​ൻ രാ​മ​ല​യ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ. ​ജ​യ്സ​ൺ ജോ​സ​ഫി​നെ ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും ഡോ. ​പി.​പ്ര​ജി​ത​യെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും ഡോ. ​ന​ന്ദ​കു​മാ​ർ കോ​റോ​ത്തി​നെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും ഡോ. ​കെ. ന​സീ​മ​യെ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Related posts

നഗരത്തിൽ എത്തുന്നവർക്ക് ഇനി ഏത് സമയത്തും പേടി കൂടാതെ നടക്കാം.

Aswathi Kottiyoor

കോളയാട് പഞ്ചായത്തിൽ ‘പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ’ യോഗം

Aswathi Kottiyoor

ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യും: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

Aswathi Kottiyoor
WordPress Image Lightbox