കോവിഡ് പ്രതിരോധ വാക്സിന് കുത്തിവയ്പ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ മാപ് മൈ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനും വെബ്സൈറ്റും. ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക, കൊറോണ വാക്സിനേഷന് പോര്‍ട്ടലുമായി ഇതിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
ജനങ്ങള്‍ക്കു വിലാസമോ, താമസിക്കുന്ന സ്ഥലമോ, പിന്‍കോഡോ രേഖപ്പെടുത്തിയാല്‍ അടുത്തുള്ള വാക്സിനേഷന് കേന്ദ്രങ്ങള്‍ കണ്ടെത്താം. സെന്ററുകളിലേക്കുള്ള വഴിയറിയാനും ഇതില്‍ സംവിധാനമുണ്ട്.