25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി
kannur

ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ സ​ജീ​വ​മാ​യി

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ ഓ​രോ മ​ണ്ഡ​ല​ത്തി​ലും ര​ണ്ടുവീ​തം സ്‌​ക്വാ​ഡു​ക​ളെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​നുപു​റ​മെ ക​ള​ക്‌ട​റേ​റ്റി​ല്‍ ര​ണ്ടു ടീ​മു​ക​ളും പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ മു​ഴു​വ​ന്‍സ​മ​യ​വും പ്ര​വ​ര്‍​ത്തി​ക്കും. സീ​നി​യ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ് ത​ല​വ​നാ​യ ടീ​മി​ല്‍ സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍, നാ​ല് സാ​യു​ധ പോ​ലീ​സു​കാ​ര്‍, ഒ​രു വീ​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​രാ​ണ് ഒ​രു സ്​ക്വാ​ഡി​ലു​ള്ള​ത്.
അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ടു​ക​ള്‍, മ​ദ്യവി​ത​ര​ണം, മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ വോ​ട്ട​ര്‍​മാ​ര്‍​ക്ക് കൈ​ക്കൂ​ലി ന​ല്‍​ക​ല്‍ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​ത്. പി​ടി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന തു​ക സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കും. ഇ​തു​വ​രെ​യാ​യി 1175 പോ​സ്റ്റ​റു​ക​ള്‍, ബാ​ന​റു​ക​ള്‍, ക​ട്ടൗ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ പ്ര​ചാ​ര​ണസാ​മ​ഗ്രി​ക​ള്‍ സ്‌​ക്വാ​ഡ് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.
രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​വ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. വ​രുംദി​വ​സ​ങ്ങ​ളി​ലും സ്‌​ക്വാ​ഡി​ന്‍റെ നി​രീ​ക്ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍കൂ​ടി​യാ​യ ജി​ല്ലാക​ള​ക്‌ട​ര്‍ അ​റി​യി​ച്ചു. കൂ​ടാ​തെ സി ​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടിയെ​ടു​ക്കു​ന്ന​തി​ന് ക​ള​ക്‌ട​റേ​റ്റി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മും പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.
തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്:
റേ​റ്റ് ചാ​ര്‍​ട്ട്
പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ​യും ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ്ര​ചാ​ര​ണ​സാ​മ​ഗ്രി​ക​ളു​ടെ റേ​റ്റ് ചാ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്‌​ട​ര്‍ അ​റി​യി​ച്ചു.
സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് റേ​റ്റ് ചാ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പ് ഇ​ന്നു ല​ഭ്യ​മാ​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് ക​ണ​ക്കാ​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന നി​രോ​ധി​ത വ​സ്തു​ക്ക​ള​ല്ലാ​ത്ത എ​ന്തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ളു​ടെ റേ​റ്റ് ചേ​ര്‍​ക്കാ​ന്‍ വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തു ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്ഥാ​നാ​ര്‍​ഥി​യോ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ന്‍റോ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​താ​ണ്. ചാ​ര്‍​ട്ടി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന റേ​റ്റ് ന്യാ​യ​മ​ല്ലെ​ന്ന് തോ​ന്നു​ന്ന സ്ഥാ​നാ​ര്‍​ഥി​ക്ക് അ​ക്കാ​ര്യം 24 മ​ണി​ക്കൂ​റി​ന​കം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റെ രേ​ഖാ​മൂ​ലം അ​റി​യി​ക്കാം. വൈ​കി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ക​യി​ല്ല.
ക​ണ്‍​ട്രോ​ള്‍ റൂം ​
പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചു
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളി​ല്‍ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​റു​ടെ കീ​ഴി​ല്‍ മു​ഴു​വ​ന്‍സ​മ​യ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നമാ​രം​ഭി​ച്ചു.
പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​നാ​യി 8281001028, 8281001029 എ​ന്നീ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളി​ലേ​ക്ക് വിളിക്കാം.

Related posts

മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ല്‍ പ്ര​വൃ​ത്തി; മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദയാത്ര: ബുക്കിങ് തുടരുന്നു.

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൂടി കൊവിഡ്……….

Aswathi Kottiyoor
WordPress Image Lightbox