24.6 C
Iritty, IN
October 5, 2024
  • Home
  • kannur
  • കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍……….
kannur

കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍……….

ക​ണ്ണൂ​ർ: കാ​ന്‍​സ​ര്‍ ചി​കി​ത്സാ​രം​ഗ​ത്ത് മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ ന​ട​ത്തു​ന്ന മു​ഴു​വ​ന്‍ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും സ​ര്‍​ക്കാ​രി​ന്‍റെ പൂ​ര്‍​ണ​പി​ന്തു​ണ​യു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ത​ല​ശേ​രി​യി​ലെ മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​ല്‍ 30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പൂ​ര്‍​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

12 കോ​ടി​യു​ടെ പെ​റ്റ് സി​ടി സ്‌​കാ​ന്‍, 3.43 കോ​ടി​യു​ടെ കാ​ന്‍​സ​ര്‍ ബ​യോ​ബാ​ങ്ക്, 3.50 കോ​ടി​യു​ടെ ടെ​ലി​കൊ​ബാ​ള്‍​ട്ട്, 1.60 കോ​ടി രൂ​പ​യു​ടെ എ​ച്ച്ഡി​ആ​ര്‍ ബ്രാ​ക്കി തെ​റാ​പ്പി, 40 ല​ക്ഷം രൂ​പ​യു​ടെ ബ്ല​ഡ് ആ​ൻ​ഡ് മാ​രോ ഡോ​ണ​ര്‍ ര​ജി​സ്ട്രി, ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ജ​ന​റ​ല്‍ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പെ​റ്റ് സി​ടി സ്‌​കാ​ന​ര്‍ സ്ഥാ​പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ആ​ശു​പ​ത്രി​യാ​ണ് എം​സി​സി. ഇ​ത്ര​യും​കാ​ലം പി​ടി സ്‌​കാ​ന്‍ ചെ​യ്യാ​ന്‍ പു​റ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ല്‍​എ​സ്ഒ ക്രി​സ്റ്റ​ല്‍ ടെ​ക്‌​നോ​ള​ജി​യി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ റേ​ഡി​യേ​ഷ​ന്‍ ഡോ​സി​ല്‍ ടൈം ​ഓ​ഫ് ഫ്ലൈ​റ്റ് ടെ​ക്‌​നോ​ള​ജി​യി​ലൂ​ടെ ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ള്‍ വ​ഴി സ്‌​കാ​നിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യും. സം​സ്ഥാ​ന​ത്തെ ആ​ദ്യ ബ​യോ​ബാ​ങ്കും എം​സി​സി​യി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഗ​വേ​ഷ​ണ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ചി​ട്ട​യാ​യ രീ​തി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ ജൈ​വ​സാ​മ്പി​ളു​ക​ളു​ടെ​യും അ​നു​ബ​ന്ധ വി​വ​ര​ങ്ങ​ളു​ടെ​യും ശേ​ഖ​ര​മാ​ണ് ബ​യോ​ബാ​ങ്ക്. മ​രു​ന്നു​ക​ള്‍, ബ​യോ​മാ​ര്‍​ക്ക​ര്‍ എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ക്ലി​നി​ക്ക​ല്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കും ബ​യോ​ബാ​ങ്കി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യും. എം​സി​സി​യി​ലെ പി​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് വി​ക​സ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി 345 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ള്‍​ക്ക് കി​ഫ്ബി അ​നു​മ​തി ല​ഭി​ച്ച​താ​യി എം​സി​സി ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​സ​തീ​ശ​ന്‍ ബാ​ല​സു​ബ്ര​ഹ്മ​ണ്യം അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ, കൗ​ണ്‍​സി​ല​ര്‍ വി. ​വ​സ​ന്ത, ഡോ. ​സം​ഗീ​ത നാ​യ​നാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു

 

Related posts

കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 90ന് ​അ​രി​കെ……….

Aswathi Kottiyoor

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി…………

Aswathi Kottiyoor
WordPress Image Lightbox