രാജ്യത്തെ നാലു പൊതുമേഖല ബാങ്കുകൾ കൂടി കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ സ്വകാര്യവൽക്കരണത്തിൽ ഉൾപ്പെടുമെന്നാണ് വിവരം.
ഇതിന്റെ നടപടിക്രമങ്ങൾ ഏപ്രിൽ മുതൽ തന്നെ ആരംഭിക്കുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവത്കരിക്കുന്നത്. വരുവർഷങ്ങളിൽ വലിയ ബാങ്കുകളിൽ സ്വകാര്യവത്കരണം നടപ്പാക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ട്.