• Home
  • Kerala
  • സ്‌ത്രീ സുരക്ഷ കൂടുതൽ കേരളത്തിൽ: ഗവർണർ
Kerala

സ്‌ത്രീ സുരക്ഷ കൂടുതൽ കേരളത്തിൽ: ഗവർണർ

മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ സ്‌ത്രീ സുരക്ഷ കൂടുതൽ കേരളത്തിലാണെന്ന്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ പറഞ്ഞു. ഓൾ ഇന്ത്യ മലയാളീ അസോസിയേഷൻ മീഡിയ അവാർഡ്‌ ദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളെ ബഹുമാനിക്കുന്നവരാണ്‌ കേരളത്തിലുള്ളത്‌. രാത്രിയിലടക്കം സ്‌ത്രീകൾ ഒറ്റയ്‌ക്ക്‌ യാത്രചെയ്യുന്നു. സുരക്ഷ ലഭിക്കുമെന്ന്‌ അവർക്ക്‌ ഉറപ്പുള്ളതുകൊണ്ടാണിത്‌. ഇത്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ കാണുകയില്ല. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ എ കെ പ്രശാന്ത്‌ അധ്യക്ഷനായി. മേയർ ഡോ. ബീന ഫിലിപ്പ്‌, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഗോകുലം ഗോപാലൻ എന്നിവർ സംസാരിച്ചു. ഐക്കൺ ഓഫ്‌ ദ അവാർഡ്‌ ആർ ശ്രീകണ്‌ഠൻ നായരും സർഗാത്‌മക പുരസ്‌കാരം സൂര്യ ടിവി പ്രോഗ്രാം ഹെഡ്‌ എസ്‌ ജെ ക്ലെമന്റും ഏറ്റുവാങ്ങി. മികച്ച വാർത്താ അവതാരകയ്‌ക്കുള്ള പുരസ്‌കാരം 24 ന്യൂസിലെ സുജയ പാർവതിയും മികച്ച റിപ്പോർട്ടർമാർക്കുള്ള പുരസ്‌കാരങ്ങൾ മാതൃഭൂമി ന്യൂസിലെ കെ മധുവും മനോരമ ന്യൂസിലെ ആഷാ ജാവേദും ഏറ്റുവാങ്ങി. രവീന്ദ്രൻ പൊയിലൂർ സ്വാഗതം പറഞ്ഞു.

Related posts

ശബരിമല തീർത്ഥാടനം നിയന്ത്രണങ്ങളോടെ തുടരുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

Aswathi Kottiyoor

14 കാരവൻ പാർക്കുകൂടി തുടങ്ങും ; ആദ്യം പൊന്മുടിയിലും ബോൾഗാട്ടിയിലും

Aswathi Kottiyoor

യുവതിക്ക് നേരെ പീഡനശ്രമം: ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox