25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • വയോജനങ്ങൾ വഴിയിലാവില്ല; പിണറായിയിൽ സ്വാന്തനത്തിൻ്റെ കരുതൽ………..
kannur

വയോജനങ്ങൾ വഴിയിലാവില്ല; പിണറായിയിൽ സ്വാന്തനത്തിൻ്റെ കരുതൽ………..

ധർമ്മടം>വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സ്വാന്തനം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സാമ്പത്തിമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരൻമാർക്ക് ചികിത്സയും ഭക്ഷണവും ഉറപ്പാക്കലാണ് സ്വാന്തനം ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി ധർമ്മടം മണ്ഡലത്തിൽ 60 വയസിന് മുകളിലുള്ളവർക്ക് കാഴ്ച പരിശോധനയും സൗജന്യ കണ്ണട വിതരണവും നടപ്പിലാക്കും. തലശ്ശേരി നിട്ടൂർ ഒപ്ടിക്കൽസുമായി സഹകരിച്ചാണ് പ്രവർത്തനം ഏകോകിപ്പിക്കുന്നത്. കൂടാതെ ബഡ്സ് സ്കൂൾ കേന്ദ്രീകരിച്ച് ആരോഗ്യ പരിപാലന-വിനോദ വിഞ്ജാന പരിപാടികളും ലക്ഷ്യമിടുന്നുണ്ട്. ഇത് സ്കൂൾ പ്രവർത്തനം പുനരാരംഭിക്കുന്ന മുറക്ക് നടപ്പാക്കും.

തലശ്ശേരിയിലെ വിവിധ സന്നദ്ധ സംഘടനകളും സാംസ്കാരിക സ്ഥാപനങ്ങളും വിദഗ്ദ ഡോക്ടർമാരും സ്വന്തനം പ്രവർത്തനങ്ങളിൽ സഹകരിക്കും. പിണറായിൽ നടന്ന സ്വാന്തനം ജനറൽബോഡി യോഗത്തിലാണ് തീരുമാനം.

പുതിയ ഭാരവാഹികളായി ടി പി രാജീവൻ (പ്രസിഡൻ്റ്) , വത്സൻ പനോളി (സെക്രട്ടറി), ഭാസ്കരൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

കണ്ണൂര്‍ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

Aswathi Kottiyoor

സ​ർ​ക്കാ​രി​ന് ആ​ശ്വാ​സം; ക​ണ്ണൂ​ർ വി​സി പു​ന​ർ​നി​യ​മ​നം ശ​രി​വ​ച്ച് ഡി​വി​ഷ​ൻ ബെ​ഞ്ചും

Aswathi Kottiyoor

അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor
WordPress Image Lightbox