23.2 C
Iritty, IN
September 9, 2024
  • Home
  • Iritty
  • മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി- നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം 15 ന്………
Iritty

മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി- നവീകരിച്ച ഹെഡ് ഓഫീസ് ഉദ്‌ഘാടനം 15 ന്………

ഇരിട്ടി: മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസ് 15 ന് വൈകിട്ട് 4 ന് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു . സംഘം പ്രസിഡന്റ് കെ.എസ്. ജോയി അധ്യക്ഷത വഹിക്കും. കേരള വ്യാപാര വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ആര്‍ടിജിഎസ് ഉദ്ഘാടനവും കണ്ണൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.രാജേന്ദ്രന്‍ നിക്ഷേപ സ്വീകരണവും നടത്തും.
ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത, കൗണ്‍സിലര്‍ വി.പി. അബ്ദുള്‍ റഷീദ് എന്നിവരെ അനുമോദിക്കും. 2020 ല്‍ പ്ലസ്ടൂ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ടൗണിലെ ചുമട്ടുതൊഴിലാളി ലോഹിദാക്ഷന്റെ മകന്‍ എ. സിദ്ധാര്‍ത്ഥിനെ ഇരിട്ടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. പ്രദോഷ്‌കുമാര്‍ ആദരിക്കും.
1995 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘത്തില്‍ 2018 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് നിലവിലുള്ളത്. തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘത്തിന്റെ ഒരു ശാഖ കഴിഞ്ഞ വര്‍ഷം ഉളിക്കല്‍ ടൗണില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നൂതന മണി ട്രാന്‍സ്ഫര്‍ സംവിധാനമായ ആര്‍ടിജിഎസ്/നെഫ്റ്റ് സൗകര്യങ്ങളും സംഘത്തില്‍ ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം രജതജൂബിലി ആഘോഷിക്കുന്ന സംഘത്തില്‍ വിവിധ നിക്ഷേപ പദ്ധതികള്‍, വ്യാപാരികള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ ബിസിനസ് വായ്പ, സ്വര്‍ണപണയ വായ്പ, ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്‌കീം, കോര്‍ ബാങ്കിംഗ് സൗകര്യം എന്നിവ നടന്നുവരുന്നതായി പ്രസിഡന്റ് കെ.എസ്. ജോയി, ഡയറക്ടര്‍മാരായ എം. ബിജു, പി.സി. ചന്ദ്രമോഹന്‍, കെ. മുഹമ്മദലി, സി.പി. ദിലീപന്‍, സെക്രട്ടറി കെ.എ. ജോണ്‍സണ്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

Related posts

കടുവാപ്പേടിയിൽ മലയോരത്തെ രണ്ട് പഞ്ചായത്തുകൾ – ഉറക്കം നഷ്ടപ്പെട്ട് ജനങ്ങൾ

Aswathi Kottiyoor

വീർപ്പാട് എസ് എൻ കോളേജ് ഒറ്റക്കെട്ടായി സംരക്ഷിക്കും; സംരക്ഷണ സമിതി

Aswathi Kottiyoor

ആ​റ​ളം ഫാ​മി​ൽ സ്വ​യം വി​ര​മി​ക്ക​ൽ

Aswathi Kottiyoor
WordPress Image Lightbox