30.2 C
Iritty, IN
October 18, 2024
  • Home
  • Kochi
  • തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി………
Kochi

തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി………

കൊച്ചി:സംസ്ഥാന ബഡ്ജറ്റില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തിരുവ കുറച്ചതോടെ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച പവന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35400 രൂപയായി കുറഞ്ഞിട്ടുണ്ട്. 4425 രൂപയാണ് ഒരു ഗ്രാം .സ്വര്‍ണത്തിന് വില. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. അതിനു മുന്‍പുള്ള മൂന്നു ദിവസം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപബജറ്റിനു ശേഷം തുടര്‍ച്ചയായി ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വില കഴിഞ്ഞയാഴ്ച മുതല്‍ ചാഞ്ചാട്ടത്തിലേക്ക് എത്തുകയായിരുന്നു. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് വലിയ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. ഈ മാസം തുടക്കത്തില്‍ 36,800 ആയിരുന്ന വില അഞ്ചു ദിവസം കൊണ്ട് 35,000ല്‍ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ്.

Related posts

ദിലീപിന്റെ ഫോണുകള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധിക്കണം; ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റ് കോടതിയില്‍

Aswathi Kottiyoor

12 നമ്പരിലേക്കുള്ള ചാറ്റുകള്‍ ദിലീപ് നശിപ്പിച്ചു; വീണ്ടെടുക്കാനാകില്ലെന്ന് അന്വേഷണ സംഘം.

Aswathi Kottiyoor

ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി………….

Aswathi Kottiyoor
WordPress Image Lightbox