24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും
Kerala

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഇന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. ‘നെക്ടർ ഓഫ് ലൈഫ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകീട്ട് മൂന്നിന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെകെ ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും.റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെയാണ് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. ശേഖരിക്കുന്ന പാൽ 6 മാസം വരെ ബാങ്കിൽ കേടുകൂടാതെ സൂക്ഷിക്കാനാവും. ജനറൽ ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി.

Related posts

നിയമസഭാ സമ്മേളനം ഇന്ന്‌ ആരംഭിക്കും; ബജറ്റ്‌ മാർച്ച്‌ 11ന്‌

Aswathi Kottiyoor

എൻഡോസൾഫാൻ ധനസഹായം: 65 ദിവസം, നൽകിയത്‌ 203.23 കോടി

Aswathi Kottiyoor

കോന്നി മെഡിക്കൽ കോളേജിന്‌ അംഗീകാരം; 100 സീറ്റുകളിലേക്ക്‌ പ്രവേശനം: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
WordPress Image Lightbox