25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്, 75 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്കു നികുതി റിട്ടേണ്‍ വേണ്ട.
Kerala

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവ്, 75 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്കു നികുതി റിട്ടേണ്‍ വേണ്ട.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ ഇളവു നല്‍കി ബജറ്റ് പ്രഖ്യാപനം. എഴുപത്തിയഞ്ചു വയസ്സിനു മേല്‍ പ്രായമുള്ള, പെന്‍ഷന്‍ വരുമാനം മാത്രമുള്ളവരെയാണ് റിട്ടേണ്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയത്.

ആദായ നികുതി റിട്ടേണ്‍ നല്‍കിയവരുടെ എണ്ണം 2014ല്‍ 3.31 കോടി ആയിരുന്നെങ്കില്‍ 2020ല്‍ അത് 6.48 കോടിയായി ഉയര്‍ന്നെന്ന് ധനമന്ത്രി പറഞ്ഞു.

 

ആദായ നികുതി സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നാഷനല്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ സെന്റല്‍ സ്ഥാ്പിക്കും. നികുതി കേസുകള്‍ റീഓപ്പണ്‍ ചെയ്യുന്നതിനുള്ള കാലപരിധി ആറു വര്‍ഷത്തില്‍നിന്നു മൂന്നായി കുറയ്ക്കും. അന്‍പതു ലക്ഷത്തിനു മുകളിലുള്ള നികുതി വെട്ടിപ്പു കേസുകള്‍ പത്തു വര്‍ഷത്തിനു ശേഷവും റീഓപ്പണ്‍ ചെയ്യാന്‍ അനുവദിക്കും.

ഡിജിറ്റല്‍ മോഡില്‍ ബിസിനസ് നടത്തുന്ന കമ്പനികള്‍ക്കു കൂടുതല്‍ ഇളവുകള്‍ നല്‍കും. ഇവരുടെ ഇളവു പരിധി പത്തു കോടിയായി ഉയര്‍ത്തും.

 

ബഡ്ജറ്റിലെ പുതിയ നികുതി സ്‌ളാബ് ഇങ്ങനെ-

*5,00,001- 7,50,000 വരെ വാര്‍ഷികവരുമാനമുള്ളവര്‍ 10%നികുതിയടക്കണം

*7,50,000- 10,00,000 വരെ വാര്‍ഷികവരുമാനമുള്ളവര്‍ 15%നികുതിയടക്കണം

*10,00,000- 12,50,000 വരെ വാര്‍ഷികവരുമാനമുള്ളവര്‍ 20%നികുതിയടക്കണം

*12,50,001 വാര്‍ഷിക വരുമാനമുള്ളവര്‍ 25 ശതമാനവും 15,00,000 വാര്‍ഷിക വരുമാനമുള്ളവര്‍ 30 ശതമാനവും ആദായനികുതുയൊടുക്കണം.

Related posts

ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും നടപ്പാക്കുന്നത് പരിഗണിക്കും: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

കനത്ത മഴ; കോഴിക്കോട് ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നു

Aswathi Kottiyoor

വസ്ത്രധാരണത്തെ തുറിച്ചുനോക്കേണ്ടതില്ല, മുണ്ടും ഷര്‍ട്ടും ധരിച്ചെത്തിയ ടീച്ചര്‍ക്ക് പറയാനുള്ളത്.

Aswathi Kottiyoor
WordPress Image Lightbox