23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്‌കാരം 2020’ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്.
Kerala

മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്‌കാരം 2020’ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്.

മനോരമ ന്യൂസ് പ്രേക്ഷകര്‍ പങ്കെടുത്ത അഭിപ്രായ വോട്ടെടുപ്പില്‍ കെ.കെ.ശൈലജ ഒന്നാമതെത്തി. വെല്ലുവിളി നിറഞ്ഞ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ആരോഗ്യവകുപ്പിനെ നയിച്ചതിന് അംഗീകാരമായാണ് പുരസ്‌കാരം. കോവിഡ് പ്രതിരോധത്തിനായി കഠിനാധ്വാനം ചെയ്യുന്ന ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധി എന്ന നിലയിലാണു ന്യൂസ്‌മേക്കര്‍ പുരസ്‌കാരം സ്വീകരിക്കുന്നതെന്നു മന്ത്രി പ്രതികരിച്ചു. കോവിഡിനെതിരായ പോരാട്ടം ജാഗ്രതയോടെ തുടരണം. അടുത്തിടെ വര്‍ധിച്ചുവരുന്ന പ്രതിദിന രോഗബാധ നിയന്ത്രിക്കേണ്ടതുണ്ട്. മരണനിരക്ക് കുറച്ചതിലടക്കം കേരളം സൃഷ്ടിച്ച മാതൃക മുന്നോട്ടു കൊണ്ടുപോകും. കേരളത്തിന്റെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ രാജ്യാന്തര തലത്തില്‍ ലഭിച്ച അംഗീകാരങ്ങളെക്കുറിച്ച്‌ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നതില്‍ വിഷമമുണ്ട്. ഒരു അവാര്‍ഡിനും അപേക്ഷ നല്‍കിയിട്ടില്ല, നല്‍കുകയുമില്ല- കെ.കെ.ശൈലജ പറഞ്ഞു.

ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ നേരിടുന്നതില്‍ തികച്ചും സാധാരണക്കാരിയായ ഒരു വനിതാമന്ത്രി കേരളത്തില്‍ പ്രകടമാക്കിയ നിശ്ചയദാര്‍ഢ്യം ആദരിക്കപ്പെടേണ്ടതാണെന്ന് പുരസ്‌കാര പ്രഖ്യാപനം നടത്തിയ നടനും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പറഞ്ഞു. കെഎല്‍എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ സഹകരണത്തോടെ ഒരുക്കിയ ‘ന്യൂസ്‌മേക്കര്‍ 2020’ അന്തിമ ചുരുക്കപട്ടികയില്‍ ശൈലജയ്‌ക്കൊപ്പം കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, ഐടി സംരഭകന്‍ ജോയ് സെബാസ്റ്റ്യന്‍ എന്നിവരുമുണ്ടായിരുന്നു.

Related posts

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ൾ

Aswathi Kottiyoor

സം​സ്ഥാ​ന കേ​ര​ളോ​ത്സ​വം 18 മു​ത​ൽ 21 വ​രെ ക​ണ്ണൂ​രി​ൽ

Aswathi Kottiyoor

വിദ്യാർത്ഥികൾക്കിടയിൽ എം.ഡി.എം.എ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox