22.6 C
Iritty, IN
September 24, 2024
  • Home
  • Uncategorized
  • കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു
Uncategorized

കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു

കേളകം: 2024-25 അധ്യായന വർഷത്തെ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള സ്കൂൾതല മേളകൾ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷത വഹിച്ച ചടങ്ങിൽ,ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതം പറയുകയും റിട്ടയേഡ് അധ്യാപകനും പ്രവർത്തിപരിചിത മേള സംഘാടകനുമായ അമര്‍നാഥ് മാസ്റ്റർ മേളകൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി ഐസക് മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ഷീന ജോസ് ടി നന്ദിയും പറയുകയും ചെയ്തു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, ഐ ടി, പ്രവർത്തിപരിചയ വിഭാഗങ്ങളിലായി നൂറിലേറെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു. പുത്തൻ തലമുറയിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സ്കൂള്‍ ശാസ്ത്രമേളകൾ സംഘടിപ്പിക്കുന്നത്.

Related posts

വിദ്യാർഥികളുടെ ജീവിതം വച്ചാണ് കളി, പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജിവച്ച് വീട്ടിൽ പോകണം’: സ്പീക്കറെ വേദിയിലിരുത്തി കട്ജു

Aswathi Kottiyoor

സ്വത്ത് ചോദിച്ചിട്ട് കൊടുത്തില്ല, വ്യവസായിയെ മകൻ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പരാതി നൽകി വീട്ടുകാർ

Aswathi Kottiyoor

സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളോടുള്ള ആവേശം കുറഞ്ഞു; ഒന്നാം ക്ലാസ്സിൽ കുട്ടികൾ കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox