27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം
Uncategorized

നൊമ്പരമായി അർച്ചന; ഭർത്താവിന്‍റെ ബന്ധുവിനായി കരൾ പകുത്ത് നൽകി, 33 കാരിയുടെ മരണത്തിൽ തകര്‍ന്ന് കുടുംബം


ബംഗളൂരു: ബന്ധുവിനായി കരൾ ദാനം ചെയ്ത യുവതി ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധ കാരണം മരിച്ചു. 33 കാരിയായ അർച്ചന കാമത്ത് ആണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പിന്നീട് അര്‍ച്ചനയുടെ ആരോഗ്യ നില മോശമാവുകയായിരുന്നു. സെപ്തംബർ നാലിനാണ് അര്‍ച്ചന കരൾ ദാന ശസ്ത്രക്രിയക്ക് വിധേയയായത്. ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.

എന്നാല്‍, പിന്നീട് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അണുബാധ കാരണമാണ് യുവതി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തിങ്കളാഴ്‌ച കുന്ദാപുരിൽ അര്‍ച്ചനയുടെ സംസ്കാര ചടങ്ങുകൾ നടന്നു. ചാർട്ടേഡ് അക്കൗണ്ടന്‍റാണ് അര്‍ച്ചയുടെ ഭര്‍ത്താവ്. നാല് വയസുള്ള മകനുണ്ട്. ഭര്‍ത്താവിന്‍റെ അമ്മയുടെ സഹോദരിക്ക് വേണ്ടിയാണ് അര്‍ച്ചന കരൾ ദാനം ചെയ്തത്. ഒരു ദാതാവിനായി കുടുംബം 18 മാസത്തേലേറെയായി തിരച്ചിൽ നടത്തുകയായിരുന്നു. തുടര്‍ന്നാണ് അര്‍ച്ചന സഹായിക്കാനായി തയാറായത്. അര്‍ച്ചയുടെ വിയോഗത്തില്‍ ഒരു നാടാകെ തേങ്ങുകയാണ്.

Related posts

മൂന്നാറിലെ ബോട്ടുകളില്‍ പരിശോധന; സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റിയതിന് പിഴ ചുമത്തി

Aswathi Kottiyoor

പന്നി ഫാമില്‍ കടുവ, 20 പന്നികളെ കൊന്നു, പിടികൂടാൻ ഉറപ്പിച്ച് വനംവകുപ്പ്

Aswathi Kottiyoor

വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുമോ ഇല്ലയോ? നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox