22.6 C
Iritty, IN
September 24, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ ദേവസ്വം ചെയർമാൻ തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിന്
Uncategorized

കൊട്ടിയൂർ ദേവസ്വം ചെയർമാൻ തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിന്


കൊട്ടിയൂർ: കൊട്ടിയൂർ ദേവസ്വം ചെയർമാൻ തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിന് നടക്കും.നിലവിലെ ചെയർമാൻ കെ.സി സുബ്രഹ്മണ്യൻ നായർ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അനാരോഗ്യം ചൂണ്ടി കാണിച്ചാണ് രാജി.നാല് പാരമ്പര്യ ട്രസ്റ്റിമാരും 5 പാരമ്പര്യേതര ട്രസ്റ്റിമാരും ചേർന്നതാണ് കൊട്ടിയൂർ ട്രസ്റ്റി ബോർഡ്. ഇതിൽ 9 അംഗങ്ങൾക്കും ചെയർമാൻ തെരഞ്ഞെടുപ്പിൽ വോട്ടവകാശം ഉണ്ടെങ്കിലും പാരമ്പര്യ ട്രസ്റ്റിക്ക് മാത്രമേ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയുകയുള്ളൂ. ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ,കരിമ്പനക്കൽ ചാത്തോത്ത് സുബ്രഹ്മണ്യൻ നായർ,കുളങ്ങരേത്ത് കുട്ടികൃഷ്ണൻ നായർ എന്നിവരാണ് പാരമ്പര്യ ട്രസ്റ്റിമാർ. ഇതിൽ ഒരാളെയാണ് ചെയർമാനായി തെരഞ്ഞെടുക്കുക.

Related posts

മലമ്പനി പടരുന്നു, പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പരിശോധന

Aswathi Kottiyoor

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തത് മൂന്ന് ലക്ഷത്തോളം യുവ വോട്ടര്‍മാര്‍

Aswathi Kottiyoor

ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു, 1000 രൂപ പിഴയും ഇൻഷുറൻസും അടയ്ക്കാൻ എത്തിയപ്പോഴേക്കും പൊളിച്ചുവിറ്റു; ക്രൂരത

Aswathi Kottiyoor
WordPress Image Lightbox