29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു; അപകടം ചെങ്ങന്നൂരിൽ നിന്ന് വീട്ടിലേക്ക് പോകവേ
Uncategorized

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വീഡിയോഗ്രഫർ മരിച്ചു; അപകടം ചെങ്ങന്നൂരിൽ നിന്ന് വീട്ടിലേക്ക് പോകവേ

ചെങ്ങന്നൂർ: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീഡിയോഗ്രഫർ മരിച്ചു. പാണ്ടനാട് പ്രയാർ ഓലിക്കൽ കെ ബിജു (48) ആണ് മരിച്ചത്. എംസി റോഡിൽ മുണ്ടൻകാവ് ആമ്പല്ലൂർ ക്ലിനിക്കിനു സമീപം കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അപകടം. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്.

ചെങ്ങന്നൂരിൽ നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന ബിജു സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിജുവിനെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. എസിവി, കുട്ടനാട് കേബിൾ വിഷൻ എന്നീ സ്ഥാപനങ്ങളിൽ ക്യാമറമാനായി ബിജു പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മഞ്ജു, മക്കൾ: കൃപ, ശ്രദ്ധ, ജീവൻ.

Related posts

ഒറ്റയ്ക്ക് 400 എന്ന് പറഞ്ഞു, ഇപ്പോൾ ഭാഷ തന്നെ മാറി’; നിതീഷും നായിഡുവും പഴയ കാര്യങ്ങൾ മറക്കരുത്: ഉദ്ദവ് പക്ഷം

Aswathi Kottiyoor

മണികിലുക്കം നിലച്ചിട്ട് എട്ട് വർഷം; ഓര്‍മ്മയില്‍ ഒളിമങ്ങാതെ കലാഭവന്‍ മണി

Aswathi Kottiyoor

വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

Aswathi Kottiyoor
WordPress Image Lightbox