24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • ദില്ലി മുഖ്യമന്ത്രിയായി ആതിഷി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു
Uncategorized

ദില്ലി മുഖ്യമന്ത്രിയായി ആതിഷി; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു


ദില്ലി: ദില്ലി മുഖ്യമന്ത്രിയായി ആതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. അരവിന്ദ് കെജ്രിവാൾ അടക്കം പങ്കെടുത്ത ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ. ദില്ലിയിൽ മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ സ്ത്രീയാണ് ആതിഷി. അരവിന്ദ് കെജ്രിവാൾ രാജിവെച്ചതിനെ തുട‍ർന്നാണ് ആതിഷി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിയത്. ദില്ലി രാജ്നിവാസിലാണ് ചടങ്ങ് നടന്നത്.

ചടങ്ങിൽ ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്‌ലാവത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവർ മുൻപ് കെജ്രിവാൾ മന്ത്രിസഭയിലും മന്ത്രിമാരായിരുന്നു. ഈ മാസം 26, 27 തീയതികളിൽ ദില്ലി നിയമസഭ സമ്മേളനം ചേരാനും തീരുമാനമുണ്ട്.നാളെ കെജ്‌രിവാൾ ജനത കി അദാലത്ത് എന്ന പേരിൽ പൊതുപരിപാടി സംഘടിപ്പിക്കും. ജന്തർമന്തറിലാണ് പരിപാടി.

Related posts

വാഹന രജിസ്‌ട്രേഷന്‍; അങ്ങേയറ്റം വരെ പോകും, സർക്കാരിന്‍റെ ഉദ്ദേശം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കലെന്ന് സുരേഷ് ഗോപി

Aswathi Kottiyoor

മോഡിക്ക് ഓണക്കോടി ഒരുങ്ങുന്നത് കണ്ണൂരില്‍; അതിമനോഹരമീ വര്‍ണവിലാസം! –

Aswathi Kottiyoor

നാരങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ? ചൂടുകാലത്ത് ഏറ്റവും നല്ലത് ഏതാണ്?

Aswathi Kottiyoor
WordPress Image Lightbox