22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20ലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളത്; പ്രത്യേക അന്വേഷണ സംഘം
Uncategorized

ഹേമ കമ്മിറ്റിക്ക് മുമ്പാകെയുള്ള 20ലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളത്; പ്രത്യേക അന്വേഷണ സംഘം


തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുൻപാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവരിൽ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ അടുത്ത മൂന്നാം തീയിതിക്കുള്ളില്‍ കേസെടുക്കും.

ഇന്നലെ ചേർന്ന പ്രത്യേക സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും. വിശദമായ മൊഴിയും അനുബന്ധ തെളിവുകളും കൂടി ചേര്‍ന്നാണിത്രയും പേജുകൾ.

പല ഭാഗങ്ങളായി ഇത്രയും പേജുകൾ അന്വേഷണ ഉദ്യോഗസ്ഥർ വായിച്ചിരുന്നു. മൂന്നു ദിവസത്തിനുള്ളിൽ പൂർണമായും ഓരോ വനിത ഉദ്യോഗസ്ഥരും മൊഴികൾ വായിക്കാനും തീരുമാനം. അതിന് ശേഷം ഗൗരവമെന്ന് വിലയിരുത്തിയ ഇരുപത് പേരെ ആദ്യഘട്ടത്തിലും അവശേഷിക്കുന്നവരെ രണ്ടാം ഘട്ടത്തിലും വനിത ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടും. അവരെ കണ്ടെത്താന്‍ മൊഴി നല്‍കിയവരുടെ താല്‍പര്യം കൂടി അറിഞ്ഞ ശേഷമായിരിക്കും കേസെടുക്കുക.

Related posts

നടിയുടെ ആരോപണം അടിസ്ഥാനരഹിതം, ഇത് നേരത്തെയും ഉന്നയിച്ചിരുന്നു; പരാതി തന്നെ അപമാനിക്കാനാണെന്ന് സിദ്ദിഖ്

Aswathi Kottiyoor

10 മാസം, 17 കാരിയായ മകളെ കാണാനില്ലെന്ന് അച്ഛന്‍റെ പരാതി, വീടിനുള്ളിലെ കുഴിമാടത്തിൽ മൃതദേഹം; അമ്മ അറസ്റ്റിൽ

Aswathi Kottiyoor

സൗദിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ മുഴക്കുന്ന് സ്വദേശി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox