23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • നടിയുടെ ആരോപണം അടിസ്ഥാനരഹിതം, ഇത് നേരത്തെയും ഉന്നയിച്ചിരുന്നു; പരാതി തന്നെ അപമാനിക്കാനാണെന്ന് സിദ്ദിഖ്
Uncategorized

നടിയുടെ ആരോപണം അടിസ്ഥാനരഹിതം, ഇത് നേരത്തെയും ഉന്നയിച്ചിരുന്നു; പരാതി തന്നെ അപമാനിക്കാനാണെന്ന് സിദ്ദിഖ്

കൊച്ചി: ലൈംഗിക പീഡനക്കേസിൽ യുവ നടിയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് നടന്‍ സിദ്ദിഖ്. 5 വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച ആരോപണമാണ് വീണ്ടും ഉന്നയിക്കുന്നത്. അന്ന് ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ല. ബലാത്സംഗ പരാതി ഇപ്പോൾ മാത്രമാണ് ഉന്നയിക്കുന്നത്. പരാതി തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നൽകുന്ന മുൻകൂർ ജാമ്യപേക്ഷയിലാണ് വാദിക്കുന്നു.

ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ ആവശ്യം. അതേസമയം, മാസ്ക്കറ്റ് ഹോട്ടലിൽ തനിക്കൊപ്പമെത്തിയിരുന്നു എന്ന് പരാതിക്കാരി പറയുന്ന സുഹൃത്തിന്‍റെ മൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനിടെ, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതി ചേർക്കപ്പെട്ട നടൻ മുകേഷിന്‍റെ മുൻകൂ‍ർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്ന് പൊലീസ് ആവശ്യപ്പെടും. നടിയുടെ പരാതിയിൽ അഭിഭാഷകൻ വി എസ് ചന്ദ്രശേഖരൻ നൽകിയ മുൻകൂ‍ർ ജാമ്യാപേക്ഷയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Related posts

എംഎസ്എംഇ ; സോണൽ ഫെസിലിറ്റേഷൻ കൗൺസിൽ രൂപീകരിച്ചു

Aswathi Kottiyoor

കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കെതിരെ നടപടി ആരംഭിച്ച് എം.വി.ഡി

Aswathi Kottiyoor

കാസർഗോഡ് ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം; പള്ളി വികാരി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox