22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘അഭിമാനം വാനോളം’, വയനാട്ടിലെ എംവിഡി പദ്ധതി അന്താരാഷ്ട്രാ കോൺഫറൻസിൽ, എഐ കാമറയ്ക്കടക്കം പ്രശംസ നേടി മടക്കം
Uncategorized

‘അഭിമാനം വാനോളം’, വയനാട്ടിലെ എംവിഡി പദ്ധതി അന്താരാഷ്ട്രാ കോൺഫറൻസിൽ, എഐ കാമറയ്ക്കടക്കം പ്രശംസ നേടി മടക്കം

ദില്ലി: സുരക്ഷിത ഗതാഗത നിർവഹണവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ കേരളത്തിനുവേണ്ടി വയനാടിന്റെ പദ്ധതി അവതരിപ്പിച്ച് മോട്ടോർ വാഹനവകുപ്പ്. വാഹനാപകടങ്ങളും ആഘാതങ്ങളും കുറയ്ക്കുന്നതിന് മാനന്തവാടി താലൂക്കിലെ 2022,2023 വർഷങ്ങളിലെ ആക്‌സിഡന്റ് ഡാറ്റാ വിശകലനവും കേസ് സ്റ്റഡിസും എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ, എൻഫോഴ്‌സ്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പരിഹാര മാർഗ്ഗനിർദേശങ്ങളും റോഡുകളിൽ നടത്തിയ ഓഡിറ്റ് റിപ്പോർട്ടും സുരക്ഷാ പദ്ധതികളും പോസ്റ്റ് ക്രാഫ്റ്റ് കെയർ മാർഗങ്ങളുമാണ് ലോകവേദിയിൽ എത്തിയത്.

വയനാട്ടിലെ നേട്ടങ്ങൾ ലോകത്തെ അറിയിച്ചത് അഭിമാന നേട്ടമെന്ന് എംവിഡി ഫേസ്ബുക്കിൽ കുറിച്ചു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി എ സുമേഷാണ് കേരളത്തെ പ്രതിനിധീകരിച്ച് ഐഐടി ദില്ലി TRIP സെന്ററിന്റെ സ്പോൺസർഷിപ്പോട് കൂടി ഈ അഭിമാന വേദിയിൽ പങ്കെടുത്തത്. ദില്ലി ഐഐടിയുടെ ട്രാൻ സ്പോർട്ടേഷൻ റിസർച്ച് ആൻഡ് ഇൻജുറി പ്രിവൻഷൻ സെന്റർ (ട്രിപ്), ഇൻഡിപെൻഡന്റ് കൗൺസിൽ ഫോർ റോഡ് സേഫ്റ്റി ഇന്റർ നാഷണൽ (ഐകോർസി) എന്നിവ ചേർന്നാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

അപകട ങ്ങൾ തടയലും റോഡ് സുരക്ഷാ സംവിധാനങ്ങളുടെ ശാക്തീകര ണവുമായിരുന്നു പ്രധാന ചർച്ച. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. വയനാട് ആർടിഒ എൻഫോഴ്സ്മെൻ്റ് 2022-23 വർഷം നടത്തിയ റോഡ് ഓഡിറ്റും സുരക്ഷാ പദ്ധതികളുടെ വിവരണവുമാണ് അവതരിപ്പിച്ചത്. ആക്‌സിഡന്റ് ഡാറ്റാ വിശകലനവും റോഡ് ഓഡിറ്റ് അടക്കമുള്ള പരിഹാര മാർഗ്ഗങ്ങളും നേരത്തെ ദില്ലിയിൽ ഐഐടി യിൽ അവതരിപ്പിച്ചിരുന്നു.

ഇതേ തുടർന്നാണ് അന്താരാഷ്ട്ര കോൺഫറൻസിന് ക്ഷണം ലഭിച്ചത്. വയനാട് കളക്ടറും ഡൽഹി ഐഐടി ട്രാൻസ്‌പോർട്ടേഷൻ റിസർച്ച് ആൻഡ് ഇഞ്ചുറി പ്രെവെൻഷൺസെന്റ്റും മോട്ടോർ വാഹന വകുപ്പിലെയും പിഡബ്ല്യൂഡിയിലെയും ഇതിനായി പരിശ്രമിച്ച ഉദ്യോഗസ്ഥർക്ക് പ്രശംസാപത്രം നൽകിയിരുന്നു. കൂടാതെ ഈ റിപ്പോർട്ട്‌ ഡൽഹി ഐഐടി TRIP സെന്ററിലെ സ്റ്റുഡന്റസ് റെഫെറെൻസിനായി ലൈബ്രറിയിൽ വച്ചിരുന്നു.

18.92 കോടി രൂപയുടെ പദ്ധതികൾ ക്ക് ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ അംഗീകാരവുമായിട്ടുണ്ട്. ദില്ലി ഐഐടിയിലെ ട്രിപ് സെന്ററിൻ്റെ സ്പോൺസർഷിപ്പിലാണ് വയനാടിൻ്റെ പ്രോജക്ട് രാജ്യത്തിനഭിമാനമായി ലോകവേദിയിൽ അവതരിപ്പിച്ചത് കേരളത്തിൽ നടപ്പാക്കിയ എഐ കാമറ ഉൾപ്പെടെയുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും കോൺഫറൻസിൽ പ്രശംസിക്കപ്പെട്ടു.

മാനന്തവാടി താലൂക്കിൽ നടത്തിയ ഓഡിറ്റും തയ്യാറാക്കിയ പദ്ധതിയും ലോകവേദിയിൽ എത്തിയതിന്റെ അഭിമാന നിറവിലാണ് മോട്ടോർ വാഹന വകുപ്പ്. നിലവിൽ ബത്തേരി താലൂക്കിൽ റോഡ് ഓഡിറ്റ് പൂർത്തിയാകുകയാണ്. വൈത്തിരി താലൂക്കിലും റോഡ് പരിശോധന നടത്തി പദ്ധതികൾ തയ്യാറാ ക്കും. റോഡ് സേഫ്റ്റി കൗൺസിൽ ഈ പദ്ധതികൾ നടപ്പാക്കുന്നതിലൂടെ വാഹനാപകടങ്ങളും ആഘാതങ്ങളും കുറയ്ക്കാനാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.

Related posts

നിർധനരായ 2 കോടി പേർക്ക് കൂടി വീട്, മൂന്നാം മോദി സർക്കാരിൽ പ്രധാനമന്ത്രി ആവാസ് യോജനക്ക് ആദ്യപരിഗണന

Aswathi Kottiyoor

അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ‌ ജോലി; സർക്കാർ ഉത്തരവ്

Aswathi Kottiyoor

ന്യൂന മർദം; സംസ്ഥാനത്ത് ഇന്നു മുതൽ ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox