31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്, അസംബന്ധ ആരോപണമെന്ന് അദാനി ഗ്രൂപ്പ്
Uncategorized

അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്, അസംബന്ധ ആരോപണമെന്ന് അദാനി ഗ്രൂപ്പ്


ദില്ലി: അദാനി കമ്പനിക്കെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണമെന്ന് ആരോപണം. അദാനിയുമായി ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചുവെന്നാണ് ആരോപണം. ഹിൻഡൻബെർഗ് റിസർച്ച് ആണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിഴൽ കമ്പനികളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. അതേസമയം ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. അസംബന്ധമായ ആരോപണമാണിത്. സ്വിസ് കോടതികളിലെ നടപടികളിൽ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു

അതേസമയം, ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സെബി ചെയര്‍പെഴ്സണെതിരെ അന്വേഷണം വന്നേക്കും. കെ സി വേണുഗോപാല്‍ എംപി അധ്യക്ഷനായ പാര്‍ലമെന്‍റ് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധബി ബൂച്ചിനെ വിളിച്ചു വരുത്തിയേക്കുമെന്നാണ് വിവരം. സെബി ചെയര്‍പേഴ്സണ്‍ ഇരട്ട പദവിയിലിരുന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ മാധബി ബൂച്ചിന് നിക്ഷേപമുണ്ട് തുടങ്ങിയ ആക്ഷേപങ്ങളിലാകും അന്വേഷണം.

Related posts

സെന്‍സെക്സ് 335 പോയിന്റ് വീണു ; അദാനി ​ഗ്രൂപ്പ് ഓഹരികൾക്ക്‌ ഇന്നലെയും തിരിച്ചടി.*

Aswathi Kottiyoor

പന്നിയങ്കരയിൽ ടോൾപിരിവ് തത്ക്കാലമില്ല; സർവകക്ഷിയോ​ഗത്തിന് ശേഷം തീരുമാനം

Aswathi Kottiyoor

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

Aswathi Kottiyoor
WordPress Image Lightbox