24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തളിപ്പറമ്പിൽ വീട്ടുമുറ്റത്ത് കാലിന് പരിക്കുള്ള മയിൽ, ഒരു നിമഷ നേരത്തെ തോന്നൽ, ഒരൊറ്റയേറിൽ തോമസ് അകത്തായി
Uncategorized

തളിപ്പറമ്പിൽ വീട്ടുമുറ്റത്ത് കാലിന് പരിക്കുള്ള മയിൽ, ഒരു നിമഷ നേരത്തെ തോന്നൽ, ഒരൊറ്റയേറിൽ തോമസ് അകത്തായി


കണ്ണൂർ: തളിപ്പറന്പിലെ തോമസിന്‍റെ വീട്ടിൽ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോൾ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്. ആ തോന്നൽ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം വകുപ്പ് തോമസിനെ കയ്യോടെ പിടികൂടി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്പുകൊണ്ട് എറിഞ്ഞിട്ടാണ് തോമസ് പിടികൂടിയത്.

ഞായറാഴ്ച ഉച്ചക്ക് തോമസിന്റെ വീടിന് മുന്നിലൊരു മയിലെത്തി.കാലിന് പരിക്കുള്ളതിനാൽ നടക്കാൻ പ്രയാസം. തക്കം നോക്കി മരക്കൊമ്പെടുത്ത് തോമസ് എറിഞ്ഞു.ഏറ് കൊണ്ട മയിൽ ചത്തു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങൾ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ തള്ളി. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസ‍ർ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതൽ ഏവ് വ‍ർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു.

Related posts

വർധിപ്പിച്ച വിലയിൽ ക്രഷർ ഉത്പന്നങ്ങൾ വിൽപ്പന ചെയ്യുന്നത് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തടഞ്ഞു |

Aswathi Kottiyoor

*മെഡിക്കല്‍ ഓഫീസര്‍ നിയമനം*

Aswathi Kottiyoor

എം.എൻ വിജയൻ അനുസ്മരണം ബുധനാഴ്ച

Aswathi Kottiyoor
WordPress Image Lightbox