23 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • കെസിഎല്‍:ആവേശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഒരു റൺസിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്
Uncategorized

കെസിഎല്‍:ആവേശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ഒരു റൺസിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ട്രിവാന്‍ഡ്രം റോയല്‍സിന് ഒരു റണ്‍സിന്‍റെ ആവേശജയം. മഴ പലവട്ടം വില്ലനായ മത്സരത്തില്‍ വിജെഡി നിയമപ്രകാരമാണ് റോയല്‍സ് ഒരു റണ്‍സ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 19.5 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സ് 14.1 ഓവറില്‍ 83-5ൽ നില്‍ക്കെ മഴമൂലം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. വിജെഡി നിയമപ്രകാരം ജയിക്കാന്‍ വേണ്ട സ്കോറിനേക്കാള്‍ ഒരു റണ്‍സ് അധികമെടുത്ത റോയല്‍സിനെ പിന്നീട് വിജയികളായി പ്രഖ്യാപിച്ചു.സ്കോര്‍: കൊച്ചി ബ്ലൂ ടൈഗേഴ്സ് 19.5 ഓവറില്‍ 122ന് ഓള്‍ ഔട്ട്, ട്രിന്‍ഡ്രം റോയല്‍സ് 14.1ഓവറില്‍ 83-5.

123 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് റണ്‍ ചേസ് എളുപ്പമായിരുന്നില്ല. തുടക്കത്തില്‍ ടൈഗേഴ്സ് ക്യാപ്റ്റന്‍ ബേസില്‍ തമ്പി ഏല്‍പ്പിച്ച ഇരട്ടപ്രഹരത്തില്‍ ഓപ്പണര്‍മാരായ വിഷ്ണുരാജിനെയും അമീര്‍ഷായെയും പൂജ്യത്തിന് നഷ്ടമായ റോയല്‍സിനെ രോഹന്‍ പ്രേമും(14), ജോഫിന്‍ ജോസും(22) ചേർന്നാണ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഇരുവരും മടങ്ങിയശേഷം ഗോവിന്ദ് പൈയും(24*) ക്യാപ്റ്റൻ അബ്ദുള്‍ ബാസിതും(18) ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ട് വിജയത്തില്‍ നിര്‍ണായകമായി. അബ്ദുള്‍ ബാസിത് പുറത്തായതിന് പിന്നാലെ മഴ എത്തിയതോടെ മത്സരം നിര്‍ത്തിവെച്ചു. പിന്നീട് മത്സരം പുനരാരംഭിക്കാനാവാഞ്ഞതോടെ റോയല്‍സിനെ വിജയികളായി പ്രഖ്യാപിച്ചു.

Related posts

പാലായിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ച നിലയിൽ

Aswathi Kottiyoor

ഇടുക്കിയിൽ രണ്ടിടത്ത് കാട്ടാനയാക്രമണം,കൃഷി നശിപ്പിച്ച് പടയപ്പയും ചക്കകൊമ്പനും

Aswathi Kottiyoor

കഞ്ഞിക്കുഴി ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ മൂന്ന് കുട്ടികളിൽ രണ്ട് പേരെ ചെങ്ങന്നൂരിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox