23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • മലപ്പുറം താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്
Uncategorized

മലപ്പുറം താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്


മലപ്പുറം: താനൂരിൽ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങൾ തകർത്താണ് പണം മോഷ്ടിച്ചത്. 25000ൽ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന. താനൂർ ശോഭാ പറമ്പ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ പ്രധാന കവാടത്തിലേതടക്കം അഞ്ച് ദണ്ഡാരങ്ങളാണ് തകർത്തത്. ക്ഷേത്രത്തിൻ്റെ മുൻ ഭാഗത്തുളള ദണ്ഡാരത്തിലെ പണമാണ് നഷ്ടപെട്ടത്.

മുൻപും ക്ഷേത്രത്തിൽ ഇത്തരത്തിൽ മോഷണം നടന്നിട്ടുണ്ട്. താനൂർ നടക്കാവ് ജുമാ മസ്ജിദിൻ്റെ രണ്ട് സംഭാവന പെട്ടികൾ തകർത്താണ് മോഷണം. രണ്ടിലും ഉണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ട്. പള്ളിയിലെ സി സി ടി വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ആലുവയിൽ കാർ നിയന്ത്രണം വിട്ട് പാലം തകർത്ത് താഴേയ്ക്ക് പതിച്ചു; 5 സ്ത്രീകൾക്ക് പരിക്ക്

Aswathi Kottiyoor

‘വായ്പ, തൊഴിൽ ലഭ്യമാക്കാം, വസ്തുക്കൾ വിറ്റു നൽകാം’; സ്ത്രീകൾ അത്തരം വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് വനിതാ കമ്മീഷൻ

Aswathi Kottiyoor

12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

Aswathi Kottiyoor
WordPress Image Lightbox