22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • രഞ്ജിത്തിനെതിരായ കേസ്; ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി, ഒരു മണിക്കൂറിന് ശേഷം സംഘം മടങ്ങി
Uncategorized

രഞ്ജിത്തിനെതിരായ കേസ്; ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി, ഒരു മണിക്കൂറിന് ശേഷം സംഘം മടങ്ങി


കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ പ്രത്യേക അന്വേഷണസംഘം ഫാദർ അഗസ്റ്റിൻ വട്ടോളിയുടെ മൊഴി രേഖപ്പെടുത്തി. കടമക്കുടിയിലെ വസതിയിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുപ്പാണ് നടന്നത്. രഞ്ജിത്തിനെതിരായി പരാതി നൽകിയ ബം​ഗാളി നടിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ ജോഷി ജോസഫിൽ നിന്നാണ് ഫാദർ ഇക്കാര്യം അറിയുന്നത്. അന്നു തന്നെ ഇക്കാര്യം ഫാദർ അ​ഗസ്റ്റിൻ വട്ടോളിയുമായി പങ്കുവെച്ചിരുന്നുവെന്നും ഇത് പുറത്തറിയിക്കണമെന്ന് കരുതിയെങ്കിലും അത്തരത്തിലൊന്നും നടന്നില്ല. പിന്നീട് പരാതി വന്ന് കേസായ പശ്ചാത്തലത്തിലാണ് ജോഷി ജോസഫിന്റെ മൊഴിയ്ക്ക് പിന്നാലെ ഫാദർ അ​ഗസ്റ്റിൻ വട്ടോളിയുടെ മൊഴിയും രേഖപ്പെടുത്തിയത്.

അതതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് എഫ്ഐആര്‍. നേരത്തെ ബംഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ലൈംഗിക അതിക്രമ കുറ്റം ചുമത്തിയാണ് കേസ്.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബെംഗളൂരുവിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതി. പരാതി നല്‍കിയശേഷം സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പോലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിരുന്നു. കോഴിക്കോട് സിനിമാ ഷൂട്ടിങിനിടയിലാണ് സംവിധായകനെ പരിചയപ്പെട്ടതെന്ന് യുവാവ് പറയുന്നു.

Related posts

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു; പാലക്കാട് അപകടത്തിൽ 3 പേർക്ക് പരിക്ക്

Aswathi Kottiyoor

ഭാര്യക്കും പെണ്‍മക്കള്‍ക്കുമൊപ്പം സുരേഷ് ഗോപി തൃശൂർ ലൂ‍ർ‌ദ് പള്ളിയില്‍; മാതാവിന് സ്വർണക്കിരീടം സമര്‍പ്പിച്ചു

Aswathi Kottiyoor

പുതുപ്പള്ളിയിൽ ചൂടേറുന്നു; സംവാദത്തിന് വിളിച്ച് ജെയ്ക്, ആദ്യം കേരള വികസനം ചർച്ച ചെയ്യാമെന്ന് ചാണ്ടി ഉമ്മൻ

Aswathi Kottiyoor
WordPress Image Lightbox