22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഭൂമി കുഴിഞ്ഞ് കാണാതായ 48കാരിയേക്കുറിച്ച് വിവരമില്ല, ലഭിച്ചത് ഒരു ചെരിപ്പ് മാത്രം, ബന്ധുക്കളുടെ വിസ നീട്ടി
Uncategorized

ഭൂമി കുഴിഞ്ഞ് കാണാതായ 48കാരിയേക്കുറിച്ച് വിവരമില്ല, ലഭിച്ചത് ഒരു ചെരിപ്പ് മാത്രം, ബന്ധുക്കളുടെ വിസ നീട്ടി

ക്വാലാലംപൂർ: നടപ്പാതയിലെ ഭൂമി കുഴിഞ്ഞ് കാണാതായ ഇന്ത്യക്കാരിക്കായുള്ള തെരച്ചിൽ അതീവ അപകടം പിടിച്ച നിലയിലെന്ന് അധികൃതർ. എട്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അധികൃതരുടെ പ്രതികരണമെത്തുന്നത്. തുടർന്നും മുങ്ങൽ വിദഗ്ധരെ മേഖലയിൽ തെരച്ചിലിന് ഇറക്കുന്നത് അപകടകരമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. ഓഗസ്റ്റ് 23ന് കാണാതായ ഇന്ത്യൻ യുവതിയായ വിജയ ലക്ഷ്മി ഗാലിയെ കണ്ടെത്താനായി 110 രക്ഷാ പ്രവർത്തകരാണ് രാവും പകലുമില്ലാതെ പ്രയത്നിക്കുന്നത്. ആദ്യത്തെ 17 മണിക്കൂറിനുള്ളിൽ നടത്തിയ തെരച്ചിലിൽ വിജയ ലക്ഷ്മിയുടെ ചെരുപ്പ് കണ്ടെത്തിയത് അല്ലാതെ മറ്റൊന്നും തന്നെ തെരച്ചിലിൽ കണ്ടെത്താനായിട്ടില്ല.

ഭൂഗർഭ അഴുക്ക് ചാലിൽ തെരച്ചിൽ നടത്താനിറങ്ങിയ രണ്ട് മുങ്ങൽ വിദഗ്ധർ അടിയൊഴുക്കിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു ഇതെന്നാണ് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്. കോൺക്രീറ്റ് അടക്കമുള്ള അവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയ ഒരു മുങ്ങൽ വിദഗ്ധനേയും അഴുക്ക് ചാൽ ശുചീകരണ തൊഴിലാളിയേയും ഏറെ പാടുപെട്ടാണ് ഒപ്പമുണ്ടായിരുന്ന രക്ഷാപ്രവർത്തകർ മുകളിലേക്ക് കയറ്റിത്. സ്കൂബാ ഡൈവിംഗ് ഉപകരണങ്ങളുമായി അഴുക്ക് ചാലിൽ തെരച്ചിലിന് ഇറങ്ങിയ സംഘത്തിന് കാഴ്ച ലഭ്യമാകാത്ത സാഹചര്യവും ശക്തമായ അടിയൊഴുക്കുമാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ ആദ്യം രൂപം കൊണ്ട സിങ്ക് ഹോളിന് അൻപത് മീറ്റർ അകലെ മറ്റൊരു സിങ്ക് ഹോളും രൂപം കൊണ്ടതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

48കാരിയെ കാണാതായ സിങ്ക് ഹോളിൽ നിന്ന് 44 മീഴത്തിൽ ദൂരത്തിൽ വരെയുള്ള മാലിന്യങ്ങൾ മാറ്റി പരിശോധന നടത്താനുള്ള ശ്രമങ്ങളാണ് നിലവിൽ നടക്കുന്നത്. 48കാരിയുടെ കുടുംബാംഗങ്ങൾക്ക് മലേഷ്യ വിസ കാലാവധി നിലവിൽ നീട്ടി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ അനുശോചനത്തിൽ പങ്കുചേരുന്നതിനായി സിറ്റി ഹാളിൽ നടക്കേണ്ടിയിരുന്ന ദേശീയ ദിനാചരണം മലേഷ്യ റദ്ദാക്കിയിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ക്വാലാലംപൂരിലെ ജലാൻ ഇന്ത്യ മസ്ജിദിന് സമീപത്തെ നടപ്പാതയിലൂടെ നടന്ന് പോവുന്നതിനിടെയാണ് ആന്ധ്രപ്രദേശിലെ കുപ്പത്തിലുള്ള അനിമിഗാനിപള്ളി സ്വദേശിനിയായ വിജയ ലക്ഷ്മി ഗാലിയെയാണ് ഓഗസ്റ്റ് 23ന് കാണാതായത്.

നിരവധിപ്പേരുള്ള നടപ്പാതയിൽ വിജയലക്ഷ്മിക്ക് അപകടമുണ്ടാവുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിരുന്നു. മകനും ഭർത്താവിനൊപ്പം സുഹൃത്തുക്കളെ കാണാനായി രണ്ട് മാസങ്ങൾക്ക് മുൻപാണ് വിജയലക്ഷ്മി മലേഷ്യയിൽ എത്തിയത്. മടക്കയാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

Related posts

പരസ്പരമുള്ള തര്‍ക്കം; സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി കടയ്ക്ക് തീയിട്ട് യുവാവ്, 10 മിനിറ്റില്‍ പ്രതി പിടിയില്‍

മുഖ്യമന്ത്രിയുടെ വിദേശയാത്ര; നാളത്തെ മന്ത്രിസഭായോഗം മാറ്റിവെച്ചു

Aswathi Kottiyoor

നിദ ഫാത്തിമയുടെ മരണം ; അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ്

Aswathi Kottiyoor
WordPress Image Lightbox