28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഒഴുകിവരുന്ന തേങ്ങകള്‍ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി
Uncategorized

ഒഴുകിവരുന്ന തേങ്ങകള്‍ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി


തൃശൂര്‍:തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി.ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പിൽ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകൻ ബിജുവിനെയാണ് (46) കാണാതായത്. വീടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെറുക്കാനിറങ്ങിയതായിരുന്നു. പത്തു വയസുള്ള മകൻ തൃഷ്ണേന്ദനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയത്.

രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചിൽ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കിൽ നിറച്ചു വെച്ച തേങ്ങകൾ തെരച്ചിലിനിടെ കണ്ടു കിട്ടി. രാവിലെ നടത്തിയ തെരച്ചിലിലും ഇതുവരെ ബിജുവിനെ കണ്ടെത്താനായിട്ടില്ല.

Related posts

സ്ത്രീകളുടെ സീറ്റില്‍ പലതവണ കയറിയിരുന്നു; കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം, സംഭവം തിരുവനന്തപുരത്ത്

Aswathi Kottiyoor

‘രാഷ്ട്രീയ കൊലപാതകങ്ങൾ സാധാരണം’, രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം

Aswathi Kottiyoor

ഇനി സ്നേഹഭവനങ്ങളുയരും തങ്കച്ചന്റെ മണ്ണിൽ ; വീട്‌ നിർമിക്കാൻ ഒന്നേകാൽ ഏക്കർ

Aswathi Kottiyoor
WordPress Image Lightbox