22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഗായകൻ മണക്കാടൻ വസന്തകുമാർ നിര്യാതനായി
Uncategorized

ഗായകൻ മണക്കാടൻ വസന്തകുമാർ നിര്യാതനായി

തലശ്ശേരി: പ്രശസ്ത ഗായകനും ഗാനമേള വേദികളിലെ നിറസാന്നിധ്യവുമായിരുന്ന പുന്നോലിലെ മണക്കാടൻ വസന്തകുമാർ (72) നിര്യാതനായി. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായിരുന്ന പീർ മുഹമ്മദ്, വി എം കുട്ടി മാസ്റ്റർ, മൂസ എരഞ്ഞോളി എന്നിവരുടെ ഗ്രൂപ്പുകളിൽ ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്.

കിഷോർ കുമാറിന്റെ ഗാനങ്ങൾ ഏറ്റവും നന്നായി സ്റ്റേജിൽ പാടി അവതരിപ്പിച്ചിരുന്ന വസന്തകുമാർ പീർ മുഹമ്മദിനോടൊപ്പം എച്ച് എം വി റെക്കോർഡിൽ പാടിയ മാണിക്യക്കല്ലിൻ ഒളിയൊത്ത പെൺകുട്ടി, മഞ്ഞു മനോഹര തുടങ്ങിയ മാപ്പിളപ്പാട്ടുകൾ ഏറെ ജനപ്രിയമാണ്.

ഇന്ത്യക്ക് അകത്തും പുറത്തും ധാരാളം സ്റ്റേജ് പ്രോഗ്രാം ചെയ്തിട്ടുണ്ട്. 1977 ലാണ് ആദ്യമായി ദുബായിൽ പ്രോഗ്രാം അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 9ന് തലശ്ശേരിയിൽ മാപ്പിള കലാകേന്ദ്രം വസന്തകുമാറിനെ ഓ അബു പുരസ്കാരം നൽകി ആദരിച്ചിരുന്നു. നിലമ്പൂർ ആയിഷയിൽ നിന്നുമാണ് അന്ന് അവാർഡ് ഏറ്റുവാങ്ങിയത്.

Related posts

തടിപ്പണിക്കിടെ യന്ത്രത്തിന്റെ ബ്ലേഡ് പൊട്ടി തുടയില്‍ തുളച്ചുകയറി; യുവാവ് രക്തംവാര്‍ന്ന് മരിച്ചു.*

Aswathi Kottiyoor

യുദ്ധഭീകരതയ്ക്ക് നടുവിലെ നിലവിളികള്‍ക്കിടെ ഇന്ന് ലോകമനുഷ്യാവകാശ ദിനം; മാനവികയെ സംരക്ഷിക്കാന്‍ ചെയ്യാനുള്ളത് ഏറെ

Aswathi Kottiyoor

നിപ: 702 പേർ സമ്പർക്കപ്പട്ടികയിൽ, രണ്ട് ആരോഗ്യപ്രവർത്തക‌ർക്ക് രോഗലക്ഷണം ;

Aswathi Kottiyoor
WordPress Image Lightbox