23.1 C
Iritty, IN
September 12, 2024
  • Home
  • Uncategorized
  • യു എം സി സംസ്ഥാന കൗൺസിൽ യോഗം കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
Uncategorized

യു എം സി സംസ്ഥാന കൗൺസിൽ യോഗം കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു


കണ്ണൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്‌ഥാന കൗൺസിൽ യോഗം കണ്ണൂരിൽ സംഘടിപ്പിച്ചു. സംസ്‌ഥാന കൗൺസിൽ യോഗവും ഭാരവാഹി തിരഞ്ഞെടുപ്പും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനു കോടിക്കണക്കിനു രൂപ നികുതി വരുമാനം നൽകുന്ന വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം സംബന്ധിച്ച് പഠിക്കാൻ സർക്കാർ തയാറാകണമെന്ന് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ, പി.എം.ഹബീബ്, ഷിനോജ് നരിതൂക്കിൽ, ടി.കെ.ഹെൻറി, സി.വി.ജോളി, നിജാം ബഷി, കെ. എം.കുട്ടി, സിംപ്‌സൺ, കെ.എം. ബഷീർ എന്നിവർ സംസാരിച്ചു .

Related posts

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി; മാറിനൽകിയ മൃതദേഹം ദഹിപ്പിച്ചു

Aswathi Kottiyoor

പ്രാർത്ഥനകൾക്ക് ഒടുവിൽ മെജോ വിടവാങ്ങി…

Aswathi Kottiyoor

റബറിന്റെ താങ്ങുവില വർധിപ്പിക്കണം; കേരളാ കോൺഗ്രസ് (എം) നേതാക്കൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകി

Aswathi Kottiyoor
WordPress Image Lightbox