23.7 C
Iritty, IN
September 18, 2024
  • Home
  • Uncategorized
  • റിസ്വാന്റെ തലയ്ക്ക് നേരെ പന്തെറിഞ്ഞ സംഭവം; ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെതിരെ നടപടി
Uncategorized

റിസ്വാന്റെ തലയ്ക്ക് നേരെ പന്തെറിഞ്ഞ സംഭവം; ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെതിരെ നടപടി

പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിൽ മുഹമ്മദ് റിസ്വാന്റെ തലയ്ക്ക് നേരെ പന്തെറിഞ്ഞ സംഭവത്തിൽ ബം​ഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസ്സനെതിരെ നടപടി. മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് ബം​ഗ്ലാദേശ് ഓൾ റൗണ്ടർക്ക് വിധിച്ചിരിക്കുന്നത്. പാകിസ്താനും ബം​ഗ്ലാദേശും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസമാണ് ഷാക്കിബ് വിവാദ പന്തേറ് നടത്തിയത്. മത്സരത്തിൽ തോൽവി ഒഴിവാക്കാൻ സമയം നഷ്ടപ്പെടുത്തുവാനായിരുന്നു റിസ്വാന്റെ തീരുമാനം. ഇതാണ് ഷാക്കിബിനെ പ്രകോപിതനാക്കിയത്. പന്തെറിയാൻ വന്ന് റിസ്വാന്റെ തലയ്ക്ക് മുകളിലൂടെ ബോൾ എറി‍ഞ്ഞാണ് ഷാക്കിബ് തന്റെ പ്രതിഷേധം അറിയിച്ചത്.

മത്സരത്തിൽ റിസ്വാന്റെ ഒറ്റയാൾ പോരാട്ടത്തിനും പാകിസ്താനെ രക്ഷിക്കാനായില്ല. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് പാകിസ്താനെ പരാജയപ്പെടുത്തുത്തി. മുമ്പ് നടന്ന 12 മത്സരങ്ങളിലും പാകിസ്താനായിരുന്നു വിജയം. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ആദ്യ ഇന്നിം​ഗ്സിൽ ആറിന് 448 എന്ന പാകിസ്താൻ സ്കോറിനെതിരെ ബം​ഗ്ലാദേശ് നേടിയത് 565 റൺസാണ്. രണ്ടാം ഇന്നിം​ഗ്സിൽ പാകിസ്താൻ 146 റൺസിൽ ഓൾ ഔട്ടായി. ഇതോടെ വിജയലക്ഷ്യമായ 30 റൺസ് വിക്കറ്റ് നഷ്ടം കൂടാതെ ബം​ഗ്ലാദേശ് മറികടന്നു.

Related posts

ഇടിച്ചിട്ട ലോറി നിര്‍ത്താതെ പോയി: കുന്നംകുളത്ത് വാഹനാപകടത്തിൽ പോര്‍ക്കുളം സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ശബരിമല തീർത്ഥാടകരെ പോലെ വേഷം കെട്ടി, യുവാക്കൾ കാറിൽ കടത്തിയത് കോടികൾ വിലയുളള തിമിംഗല ഛർദ്ദി, അറസ്റ്റ്

Aswathi Kottiyoor

പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരിൽ;കൊച്ചിൻ ഷിപ്പ്‌യാർഡിൽ വികസന പദ്ധതികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox