തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി പത്ത് കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാർ. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വയനാട്ടിലെ പുരനരധിവാസ പ്രവര്‍ത്തനത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം കത്ത് എഴുതിയിരുന്നു.ആന്ധ്രപ്രദേശ് സർക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ കെെമാറി.