ഹരിപ്പാട്: സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്തതിന് ആസാം സ്വദേശി അറസ്റ്റിൽ. ആസാം ഗണേഷ് മണ്ഡൽ, നാഗോൺ സ്വദേശി നിപാഷിനെയാണ് (28) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വയസ്സുള്ള പെൺകുട്ടിയുടെ പുറകെ നടന്ന് ശല്യം ചെയ്തതിനും കുട്ടിയുടെ വീട്ടിലെ സൈക്കിളിൽ പൂക്കളും മിഠായിയും കൊണ്ട് വെച്ചതിനുമാണ് അറസ്റ്റ്.